കൊച്ചി: താരദമ്പതികളായ ജയറാമിന്റെയും പാർവ്വതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനാകുന്നു. ചെന്നൈ സ്വദേശിനിയും മോഡലുമായ താരിണി കാലിംഗരായർ ആണ് വധു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. പിതാവ് ജയറാമും അമ്മ പാർവതിയും ക്ഷണക്കത്തുമായി ആദ്യ ക്ഷണം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നൽകി. ഇതിന്റെ ചിത്രം കാളിദാസ് ജയറാം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. ചെന്നൈയിലെ വസതിയിലെത്തിയായിരുന്നു ക്ഷണക്കത്ത് നൽകിയിരുന്നത്.
കഴിഞ്ഞ മാസം നവംബറിലായിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. 24 കാരിയായ താരിണി. 2021 ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് കൂടിയായ താരിണി വിഷ്യൽ കമ്മ്യൂണിക്കേഷൻസ് ബിരുദധാരിയാണ്.
ഈ അടുത്താണ് ജയറാം-പാർവ്വതി ദമ്പതിമാരുടെ ഇളയമകൾ മാളവികയുടെ വിവാഹം കഴിഞ്ഞത്. നവനീത് ഗിരീഷ് ആയിരുന്നു വരൻ. ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. ഇതിന് ശേഷം ഇരുവരും അമേരിക്കയിലേക്ക് പറന്നിരുന്നു.
Discussion about this post