കൊല്ലം: സോഷ്യൽമീഡിയയിലൂടെ നടക്കുന്ന വ്യാജപ്രചരണങ്ങളിൽ പ്രതികരിച്ച് അന്തരിച്ച നടനും മിമിക്രിതാരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു. ഭർത്താവ് മരിച്ച സ്ത്രീയെ പോലെ പെരുമാറൂ എന്ന വിമർശങ്ങൾക്കെതിരെയാണ് രേണു തുറന്നടിച്ചത്. എന്തിന്റെ പേരിലാണ് തന്നെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും താൻ എന്ത് ചെയ്താലും ചിലർ കുറ്റം കണ്ടുപിടിക്കുകയാണെന്നും രേണു പറഞ്ഞു.ഒന്നുകിൽ ജീവിതം അവസാനിപ്പിക്കുമെന്നും അല്ലെങ്കിൽ മറ്റൊരു വിവാഹം കഴിക്കുകയാണ് പ്രതിവിധിയെന്ന് രേണു പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
രേണുവിന്റെ വാക്കുകളിലേക്ക്
‘ഒന്നിനും ഞാൻ ഇല്ല, എന്നാ തെറ്റാ ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല. ഞാനൊരു വിധവയാണെന്ന് കരുതി എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ? എല്ലാം കുറ്റമാണ്. കേട്ട് കേട്ട് മടുത്തു. ഒന്നുകിൽ ജീവിതം അവസാനിപ്പിക്കും. അല്ലേലേ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്ക് മടുത്തു. ഇങ്ങനെ കേൾക്കാൻ എന്തേലും തെറ്റ് ചെയ്തതാണെങ്കിൽ കുഴപ്പമില്ല. ഇതാകുമ്പോൾ വിധവ എന്ന് പറഞ്ഞ് ഇങ്ങനെ കുത്തൂ. ഞാൻ എന്ത് ചെയ്താലും പറഞ്ഞാലും കുറ്റം. ഞാൻ ജീവിതം അവസാനിപ്പിച്ചാലും ഇനി കെട്ടിയാലും എല്ലാം ഇ പഴി പറയുന്നവർ തന്നെയാണ് കാരണം. ശരിക്കും മടുത്തിട്ടാണ് ഇങ്ങനെയൊരു സ്റ്റോറി ഇട്ടത്. അല്ലാതെ വേറെ കെട്ടാൻ എനിക്ക് മറ്റൊരുടേയും സമ്മതം വേണ്ടെനിക്ക്. പക്ഷെ ഇതുവരെ ഞാൻ അങ്ങനെ ചിന്തിച്ചിട്ടില്ല. ഏട്ടൻ മരിച്ചത് കൊണ്ടാണല്ലോ ഞാൻ എന്ത് ചെയ്താലും പറഞ്ഞാലും ഇരുന്നാലും നിന്നാലും എല്ലാം എന്നെ കുറിച്ച് കുറ്റങ്ങളാണ്. ഒന്നുകിൽ ജീവിതം അവസാനിപ്പിക്കുക, അല്ലേൽ വേറെ കെട്ടുക, മക്കളുടെ സമ്മതത്തോടെ..അപ്പോൾ ഈ പേര് അങ്ങ് തീർന്ന് കിട്ടുമല്ലോ, അല്ലാതെ എന്ത് വഴിയാണ് വിധവ എന്ന പേര് മാറാൻ’, രേണു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സോഷ്യൽമീഡിയയിൽ റീലുകൾ പങ്കിടുന്നതും പോസ്റ്റുകൾ പങ്കിടുന്നതുമെല്ലാമാണ് ആളുകൾ വിമർശിക്കുന്നത്,
Discussion about this post