കൊച്ചി: തിയേറ്ററുകളിലിറങ്ങുന്ന പുത്തൻചിത്രങ്ങളുടെ വ്യാജപതിപ്പ് ചിത്രീകരിക്കാനായി തമിഴ് റോക്കേഴ്‌സ് നടത്തുന്നത് വലിയ മുന്നൊരുക്കങ്ങളെന്ന് പോലീസ്. റിലീസ് ദിവസമാണ് തമിഴ് റോക്കേഴ്സ് സംഘാംഗങ്ങൾ തിയേറ്ററിലെത്തി സിനിമ ഷൂട്ട് ചെയ്യുന്നത്. ഇതിനായി തിയേറ്ററിലെ കിടന്ന് കൊണ്ട് സിനിമ കാണാൻ സഹായിക്കുന്ന റിക്ലൈനർ സീറ്റുകളാണ് ഉപയോഗിക്കുന്നത്.
സീറ്റിൽ കിടന്ന് പുതപ്പ് കൊണ്ട് ഫോൺ മറച്ചാണ് സിനിമ ചിത്രീകരിക്കുക. പുതപ്പിനിടയിൽ ക്യാമറ കാണാൻ വേണ്ടി മാത്രം ചെറിയ ദ്വാരമുണ്ടാകും. സിനിമ ഷൂട്ട് ചെയ്യുന്നത് മറ്റുള്ളവർ കാണാതിരിക്കാനും ചുറ്റുമുളളവർക്ക് സംശയം തോന്നാതിരിക്കാനും വേണ്ട മുന്നൊരുക്കങ്ങളും സംഘം നടത്തുമെന്ന് പോലീസ് പറയുന്നു.
അഞ്ചുപേർ വരെ അടുത്തടുത്ത സീറ്റുകളിൽ ടിക്കറ്റ് എടുക്കും. തിയേറ്ററിൻറെ മദ്ധ്യഭാഗത്തെ സീറ്റുകളാണ് ചിത്രീകരണത്തിനായി മുൻകൂട്ടി ബുക്ക് ചെയ്യുക. റിലീസ് സിനിമകൾ ആദ്യം ദിവസം തന്നെ ഷൂട്ട് ചെയ്യുകയാണ് രീതി.മികച്ച ക്വാളിറ്റിക്കായി ഐഫോൺ ആണ് ചിത്രീകരണത്തിന് ഉപയോഗിക്കുന്നത്. സിനിമ ചിത്രീകരിച്ച ശേഷം സബ്ടൈറ്റിൽ തയ്യാറാക്കിയാണ് വെബ്സൈറ്റുകളിലേക്ക് നൽകുകയത്രേ.
കഴിഞ്ഞ ദിവസംടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതിന് തമിഴ് റോക്കേഴ്സിന്റെ രണ്ട് പേർ പിടിയിലായിരുന്നു.തമിഴ്‌നാട് സത്യമംഗലം സ്വദേശികളായ കുമരേശും, പ്രവീൺ കുമാറും വ്യാജ പതിപ്പിറക്കാൻ തമിഴ് സിനിമയായ വേട്ടയ്യൻ ഷൂട്ട് ചെയ്ത് മടങ്ങവെയാണ് പോലീസിന്റെ വലയിൽ വീണത്.ഇവർ ഇതുവരെ 33 സിനിമകളാണ് ഇതുവരെ ചിത്രീകരിച്ചത്. മലയാളം, തമിഴ്, കന്നട സിനിമകൾ ഇക്കൂട്ടത്തിലുണ്ട്
Discussion about this post