ന്യൂഡൽഹി: തകർപ്പൻ പ്ലാനുകളുമായി ജിയോ വീണ്ടും.പുതിയ ഐഎസ്ഡി പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചത്.21 രാജ്യങ്ങളിലേക്ക് വിളിക്കാൻ കഴിയുന്ന പ്ലാനുകളാണിത്. 39 രൂപ മുതൽ 99 രൂപ വരെയാണ് ഈ പ്ലാനുകളുടെ വില. ഇപ്പോൾ, 21 രാജ്യങ്ങളെ ലക്ഷ്യമിട്ട് ഏഴ് പുതിയ ഐഎസ്ഡി പാക്കുകളാണ് ജിയോ അവതരിപ്പിച്ചത്.
ജിയോ 99 രൂപ ഐഎസ്ഡി പായ്ക്ക്: യുഎഇ, സൗദി അറേബ്യ, തുർക്കി, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ലഭ്യമാകുന്ന ഈ പ്ലാൻ 99 രൂപയുടെ ഐഎസ്ഡി പായ്ക്ക് 7 ദിവസത്തെ വാലിഡിറ്റിയിൽ 10 മിനിറ്റ് ഐഎസ്ഡി ടോക്ക് ടൈം വാഗ്ദാനം ചെയ്യുന്നു. യുഎഇ, സൗദി അറേബ്യ, തുർക്കി, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് ഐഎസ്ഡി കോളുകൾ ചെയ്യാൻ മാത്രമേ ഈ പ്ലാൻ ഉപയോഗിക്കാനാകൂ
89 രൂപയുടെ 10 മിനിറ്റ് പ്ലാനിൽ ചൈന, ജപ്പാൻ, ഭൂട്ടാൻ എന്നിവിടങ്ങളിലേക്ക് വിളിക്കാം. അതേസമയം 79 രൂപയുടെ 10 മിനിറ്റ് പ്ലാനിൽ വിളിക്കാൻ കഴിയുന്ന രാജ്യങ്ങൾ. യുകെ, ജർമനി, ഫ്രാൻസ്, സ്പെയിൻ എന്നിവയാണ്. 69 രൂപയ്ക്ക് റീച്ചാർജ് ചെയ്യുമ്പോൾ ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്ക് 15 മിനിറ്റ് സമയം ലഭിക്കും
ജിയോ 59 രൂപ ഐഎസ്ഡി പായ്ക്ക്: 59 രൂപയുടെ ഐഎസ്ഡി പായ്ക്ക് 7 ദിവസത്തെ വാലിഡിറ്റിയിൽ 15 മിനിറ്റ് ഐഎസ്ഡി ടോക്ക് ടൈം വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാൻ സിംഗപ്പൂർ, തായ്ലൻഡ്, മലേഷ്യ, ഹോങ്കോംഗ് എന്നിവിടങ്ങളിലേക്ക് ഐഎസ്ഡി കോളുകൾ ചെയ്യാൻ മാത്രമേ ഉപയോഗിക്കാനാകൂ.
49 രൂപയ്ക്ക് റീച്ചാർജ് ചെയ്താൽ 20 മിനിറ്റ് കോൾ സമയം ബംഗ്ലാദേശിലേക്ക് ലഭിക്കും. യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലേക്കുള്ള 39 രൂപ പ്ലാനിൻറെ കോൾ-ടൈം 30 മിനിറ്റാണ്.
Discussion about this post