നമ്മുടെ നിലനിൽപ്പിന് അത്യാന്താപേക്ഷികമാണ് ഭക്ഷണം. ഭക്ഷണം മരുന്നുപോലെ കഴിച്ചില്ലെങ്കിൽ,മരുന്ന് ഭക്ഷണം പോലെ കഴിക്കേണ്ടി വരുമെന്ന് ബുദ്ധിയുള്ളവർ പറയുന്നതേ കേട്ടിട്ടില്ലേ.. വയർ നിറച്ച് ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ചേർന്നതല്ല. വയറിന്റെ അരഭാഗത്ത് ഭക്ഷണം, കാൽ ഭാഗത്ത് വെള്ളം, കാൽ ഭാഗത്ത് വായു എന്നിങ്ങനെയാണ് ഉണ്ടാകേണ്ടത്. അല്ലാതെ വാരി വലിച്ചു കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് ദോഷം അല്ലാതെ ഗുണം ഒന്നും ഉണ്ടാകില്ല.
എന്ന് വച്ച് എല്ലാ ഭക്ഷണവും എല്ലാ സമയത്ത് കഴിക്കാനും പറ്റില്ല ചിലത് ഒരുമിച്ച് കഴിക്കാനും പാടില്ല. ആയുർവേദത്തിൽ ആഹാരം മഹാഭേഷജയമാണ്. വിരുദ്ധാഹാരം ശാരീരിക മാനസിക പ്രശ്ങ്ങൾ ഉണ്ടാകുന്നു. പഥ്യമായ ആഹാരമായാലും മറ്റൊന്നിനോട് കൂടിച്ചേരുമ്പോൾ അപഥ്യവും ശരീരത്തിന് ഹാനികരവുമാവുന്നതാണ് വിരുദ്ധാഹാരം.
പാലും മാംസവിഭവങ്ങളും ഒന്നിച്ചുകഴിക്കരുത്. കാരണം ഒന്ന് ചൂടുള്ളതും മറ്റൊന്ന് തണുപ്പുള്ളതുമായ ഭക്ഷണമാണ്. പാൽ, തൈര്, മോര് തുടങ്ങിയവയ്‌ക്കൊപ്പം പഴം കഴിക്കരുത്. കാരണം ഇവ ദഹനത്തെ ബാധിക്കുകയും ശരീരത്തിൽ ടോക്‌സിനുകളെ ഉത്പാദിപ്പിക്കുകയും ചെയ്യും. ഈ രണ്ട് ആഹാരങ്ങൾ ഒന്നിച്ചു കഴിക്കുക വഴി ജലദോഷം, കഫക്കെട്ട്, അലർജി തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.
അതുപോലെ തേൻ ഒരിക്കലും ചൂടാക്കി ഉപയോഗിക്കരുത്. ചൂടാക്കുന്നതു വഴി ദഹനപ്രക്രിയയെ സുഗമമാക്കുന്ന എൻസൈമുകൾ നശിക്കപ്പെടുന്നു. ഒപ്പം നെയ്യും തേനും ഒന്നിച്ച് കഴിക്കരുത്. തേൻ ശരീരത്തെ ചൂടാക്കുകയും വരണ്ടതാക്കുകയും ചെയ്യുമ്പോൾ നെയ്യ് തണുപ്പിക്കുകയും മൃദുവാക്കുകയുമാണ് ചെയ്യുന്നത്.
മുട്ടയിൽ ധാരാളം പ്രോട്ടീനും ഉരുളക്കിഴങ്ങിൽ അന്നജവും അടങ്ങിയിട്ടുണ്ട്. അന്നജത്തിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലേയ്ക്ക് പ്രോട്ടീൻ ആഗിരണം ചെയ്യുന്നതിനെ ഇത് തടസപ്പെടുത്തുന്നു. അതിനാൽ ഇവ ഒന്നിച്ച് കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല.
സ്ട്രോബെറി, മുന്തിരി തുടങ്ങിയ അസിഡിറ്റി ഉള്ള പഴങ്ങളോ പീച്ച്, ആപ്പിൾ, മാതളനാരങ്ങ തുടങ്ങിയ സബ് ആസിഡിക് പഴങ്ങളോ നിങ്ങൾ ഒറ്റയ്ക്കു വേണം കഴിക്കാൻ.കാരറ്റ്, ഓറഞ്ച് എന്നിവ ഒന്നിച്ച് കഴിക്കുന്നത് വളരെ അപകടകരമാണ്. ഇങ്ങനെ കഴിക്കുന്നതിലൂടെ നെഞ്ചെരിച്ചിൽ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
മത്സ്യവും മാംസവും ഒന്നിച്ച് കഴിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാകുക. കരൾ, വൃക്ക, മസ്തിഷ്‌കം എന്നിവയുടെ ആരോഗ്യത്തെയാണ് ഇവ രണ്ടും ബാധിക്കുന്നത്
Discussion about this post