വീട്ടിൽ എലിശല്യം അനുഭവിക്കാത്തവരായി ആരുമുണ്ടാവില്ല. എത്ര ശ്രമിച്ചാലും എലി അടുക്കളയിൽ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. പലരോഗങ്ങളും പരത്തുന്ന ജീവിയും വൃത്തി ഇല്ലാത്തതുമായതിനാൽ എലിയെ ഓടിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കാറുണ്ട് നാം. എലിക്ക് പാർക്കാൻ ഉള്ള എല്ലാ സാഹചര്യങ്ങളും നമ്മുടെ വീട്ടിലുണ്ടെന്ന് ആദ്യം ഓർക്കണം. ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി കിടക്കുന്നതും ,വീടിന്റെ അങ്ങിങ്ങായി കിടക്കുന്ന ഓട്ടകളും എല്ലാം എലിയെ വീട്ടിലേക്ക് ക്ഷണിക്കുന്ന ഘടകങ്ങളാണ്.
എന്നാൽ ഇതെല്ലാം പരിഹരിച്ചിട്ടും എലി നിത്യസന്ദർശകനെങ്കിൽ തുരത്താൻ കുറച്ചു വഴികളുണ്ട്. എലികളെയും മറ്റ് കീടങ്ങളെയും തുരത്താൻ ബേക്കിംഗ് സോഡ അഥവാ അപ്പക്കാരം സഹായിക്കും. എലികൾ കൂടുതലായി വരുന്ന സ്ഥലത്ത് നല്ല രീതിയിൽ ബേക്കിംഗ് സോഡ വിതറുക. രാത്രി മുഴുവൻ വിതറി രാവിലെ വൃത്തിയാക്കി വീണ്ടും രാത്രിയിൽ വിതറുന്നത് കുറച്ചുദിവസത്തേക്ക് ആവർത്തിക്കുക.
അതുമല്ലെങ്കിൽ തവിട് പൊടിച്ചത്,കടലമാവ് ബിസ്‌ക്കറ്റ് പൊടിച്ചത് എന്നിവയോടൊപ്പം ബേക്കിംഗ് സോഡയും നാരങ്ങാനീരും ചേർത്ത് കുഴച്ച് ചെറു ഉരുളകളാക്കുക. എലികൾ ഇത് കഴിക്കുന്നതിലൂടെ ബേക്കിംഗ് സോഡ വയറ്റിലെത്തുകയും അമിത ദാഹം മൂലം പരവേശം വന്ന് ചത്തുവീഴും.
തവിട് പൊടിയിൽ സിമന്റ് ചർത്ത് കുഴച്ച് എലി വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വയ്ക്കാം. എലി ഈ ഉരുളകൾ കഴിക്കുന്നതോടെ സിമന്റ് വയറിനുള്ളിൽ എത്തി ചത്ത് പോകുന്നു.
എലിയെ നശിപ്പിക്കാനുള്ള മറ്റൊരു വിദ്യയാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് പൊടിയോ ഉരുളക്കിഴങ്ങ് കഷ്ണമോ അങ്ങിങ്ങായി വിതറുകയോ നിക്ഷേപിക്കുകയോ ചെയ്യാം. എലി നല്ലരീതിയിൽ ഉരുളക്കിഴങ്ങ് കഴിച്ചാൽ ഇതിന്റെ കുടലിലെത്തി ഇത് വീർത്ത് അവ ചത്തുപോകുന്നു.
Discussion about this post