നിർമാതാവായും മോഹൻ ലാലിന്റെ സന്തതസഹചാരിയായും സിനിമകളിലെ ചില വേഷങ്ങളിലൂടെയും എന്നും വാർത്തകളിൽ ഇടം പിടിക്കാറുള്ള വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ. മിക്കപ്പോഴും പലതരത്തിലുള്ള ട്രോളുകളും ആന്റണിയെ തേടിയെത്താറുണ്ട്. അതേസമയം ആന്റണി പെരുമ്പാവൂർ എന്ന വ്യക്തിയുടെ പിന്തുണയെ കുറിച്ച് സിനിമാ മേഖലയിലുള്ള പലരും വാചാലരാവാറുണ്ട്. നടൻ പൃഥ്വിരാജും അദ്ദേഹത്തെ കുറിച്ച് നിരവധി തവണ വാചാലനായിട്ടുണ്ട്.
ഇപ്പോഴിതാ 42-ാം പിറന്നാൾ ആഘോഷിക്കുന്ന പൃഥ്വിരാജിന് ആശംസകളറിയിച്ചിരിക്കുകയാണ് ആന്റണി പെരുമ്പാവൂർ. പൃഥ്വിരാജിനെ ചേർത്തുപിടിച്ച് നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ആശംസകളറിയിച്ചിരിക്കുന്നത്. പിറന്നാൾ ആശംസകൾ രാജു. ഇനിയും ഒരുപാട് മനോഹരമായ നിമിഷങ്ങളും നാഴികക്കല്ലുകളും നിങ്ങളെ തേടിയെത്തട്ടെ എന്നും പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ഇതുകൂടാതെ, പൃഥ്വിക്ക് ആശംസകളറിയിച്ചുകൊണ്ടുള്ള ആശിർവാദ് സിനിമാസിന്റെ പോസ്റ്റും ആന്റണി പങ്കുവച്ചിട്ടുണ്ട്.
പോസ്റ്റിന് നന്ദിയറിയിച്ചുകൊണ്ട് പൃഥ്വിയും എത്തിയിരുന്നു. എന്നാൽ, നിമിഷ നേരം കൊണ്ടാണ് ആന്റണിയുടെ ആശംസയും പൃഥ്വിയുടെ മറുപടിയും വൈറലായത്. ‘ആ ഹെലികോപ്ടറിന്റെ കാര്യം’ എന്നായിരുന്നു ആന്റണിയുടെ ആശംസക്ക് പൃഥ്വി മറുപടി നൽകിയത്. നിരവധി പേരാണ് ഇതിന് റിപ്ലെയുമായി എത്തിയിരിക്കുന്നത്. രസകരമായ കമന്റുകളാണ് ആന്റണിയുടെയും പൃഥ്വിയുടെയും കമന്റ് ബോക്‌സിൽ നിറയെ. ഒരു ഹെലികോപ്ടർ അല്ലേ ചോദിച്ചുള്ളൂ.. ആ ആഗ്രഹം നടത്തിക്കൊടുക്കൂ എന്നായിരുന്നു ആരാധകർ നൽകിയ മറുപടികൾ. ആ ഹെലികോപ്ടർ അങ്ങ് സെറ്റ് ആക്കി കൊടുക്ക് അണ്ണാ, എന്നും ആന്റണി ചേട്ടാ ഹെലികോപ്ടർന്റെ കാര്യം റെഡിയാക്കി കൊടുക്ക് അങ്ങ് പൊളിക്കട്ടെ എന്നെല്ലാം കമന്റുകൾ വന്നിട്ടുണ്ട്. ഇതിനെകുറിച്ചുള്ള ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Discussion about this post