ആനന്ദം എന്ന ക്യാമ്പസ് ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് എത്തിയ നടിയാണ് അനാർക്കലി മരക്കാർ. ഗായിക കൂടിയായ അനാർക്കലി ചുരുക്കം വേഷങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും അവയെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്.
ഇപ്പോഴിതാ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങളാണ് അനാർക്കലി പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ താരത്തിന്റെ ജിം ട്രെയിനറെയും കാണാം. ‘സ്‌ട്രോംഗ് നോട്ട് സ്‌കിന്നി’ എന്ന കാപ്ഷനോടെയാണ് അനാർക്കലി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
നിമിഷ നേരം കൊണ്ടാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത്‌വന്നിരിക്കുന്നത്. ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയാണോ ഈ മേക്ക് ഓവർ എന്നാണ് പലരും ചോദിക്കുന്നത്.
ഗോകുൽ സുരേഷ് നായക വേഷത്തിലെത്തിയ ഗഗനചാരിയാണ് അനാർക്കലി അവസാനമായി എത്തിയ ചിത്രം. ഇയടുത്ത് ഇറങ്ങിയ അനാർക്കലിയുടെ മന്ദാകിനി എന്ന ചിത്രവും ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 2016ൽ സിനിമാ രംഗത്തേക്ക് എത്തിയ അനാർക്കലി സുലൈഖ മൻസിൽ, അമല, പ്രിയൻ ഓട്ടത്തിലാണ്, ഉയരെ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Discussion about this post