ന്യൂഡൽഹി: ഇലക്ട്രിക് വാഹന പ്രേമികൾക്ക് തകർപ്പൻ ഓഫറുകളുമായി ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒല. വാഹനങ്ങൾക്ക് 20,000 മുതൽ 25,000 രൂപവരെ കിഴിവാണ് ഒല നൽകുന്നത്. ഏറ്റവും വലിയ സീസൺ വിൽപ്പന പ്രചാരണത്തിന്റെ ഭാഗമായിട്ടുള്ള ബോസ് ഓഫറുകൾ പ്രഖ്യാപിച്ചതോടെയാണ് സ്‌കൂട്ടറുകളുടെ വില കാൽലക്ഷത്തോളം കുറഞ്ഞത്.
ബോസ് ഓഫർ പ്രഖ്യാപിച്ചതോടെ എസ് 1 പോർട്ട്‌ഫോളിയോയിൽ 20,000 രൂപ വരെ കിഴിവ് ലഭിക്കും. ഇതിന് പുറമേ 25,000 രൂപ വിലമതിയ്ക്കുന്ന അധിക ആനുകൂല്യങ്ങളും ലഭിക്കും. ഓഫറുകൾ ആരംഭിച്ചതോടെ ഒല എസ് 1 പോർട്ട്‌ഫോളിയോയുടെ ആരംഭ വില 74,999 രൂപയായി മാറി.
ഉപഭോക്താക്കൾക്ക് ബോസ് ഓഫറുകളിലൂടെ 7,000 രൂപ വിലയുള്ള 80,000 കിലോ മീറ്റർ ബാറ്ററി വാറന്റി ലഭിക്കും. ഇതിന് പുറമേ തിരഞ്ഞെടുക്കുന്നവർക്ക് ക്രെഡിറ്റ് കാർഡ് ഇഎംഐകളിൽ അയ്യായിരം രൂപയുടെ കിഴിവ് ലഭിക്കും.
6,000 രൂപ വിലയുള്ള സൗജന്യ മൂവ്ഒഎസ്+ അപ്ഗ്രേഡ്; 7,000 രൂപ വരെ വിലയുള്ള സൗജന്യ ചാർജിംഗ് ക്രെഡിറ്റുകൾ എന്നിവയും ലഭിക്കും.
Discussion about this post