പല സ്ത്രീകളെയും ഇക്കാലത്ത് ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ് ക്രമരഹിതമായ ആർത്തവം. ആർത്തവം വൈകിപ്പിക്കാനും നേരത്തെ എത്തിക്കാനും എല്ലാം ഇന്ന് മരുന്നുകൾ ലഭ്യമാണ്. പക്ഷേ ഗുരുതരമായ പാർശ്വഫലങ്ങൾ ആണ് വിപണിയിൽ നിന്നും വാങ്ങുന്ന പല മരുന്നുകളിലും ഉള്ളത്. എന്നാൽ യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു പാനീയം കൊണ്ട് ആർത്തവത്തെ ആവശ്യമെങ്കിൽ നേരത്തെ എത്തിക്കാൻ കഴിയുന്നതാണ്.
നമ്മുടെ അടുക്കളയിൽ തന്നെയുള്ള ഏതാനും വസ്തുക്കൾ മാത്രം ഉപയോഗിച്ച് യാതൊരു ചെലവുമില്ലാതെ ഈ അത്ഭുത പാനീയം തയ്യാറാക്കാം. അതിനായി പ്രധാനമായി വേണ്ട ചേരുവ ഉലുവ ആണ്. സ്ത്രീ ഹോർമോൺ ആയ ഈസ്ട്രജന്റെ സമ്പുഷ്ട ഉറവിടമാണ് ഉലുവ. ഉലുവയോടൊപ്പം അല്പം ഇഞ്ചിയും കറുവാപ്പട്ടയും ചേർത്ത് തയ്യാറാക്കുന്ന പാനീയം ആർത്തവം നേരത്തെ ആക്കാൻ സഹായിക്കുന്നതാണ്. ഇഞ്ചിയും പല ആർത്തവ പ്രശ്നങ്ങൾക്കും വലിയ പരിഹാരം നൽകുന്നതാണ്. ആർത്തവകാലത്തെ വേദന അകറ്റാനും ഇഞ്ചി സഹായിക്കും.
രണ്ട് കപ്പ് വെള്ളത്തിൽ അല്‍പം ഇഞ്ചി ചതച്ചത്, ഉലുവ 1 ടേബിള്‍ സ്പൂണ്‍, കറുവാപ്പട്ട പൊടിച്ചത് എന്നിവ ചേർത്താണ് ഈ ഔഷധം തയ്യാറാക്കേണ്ടത്. ചെറിയ തീയില്‍ തിളപ്പിച്ച് പകുതി വെള്ളമാക്കുക. ശേഷം തീ ഓഫ് ചെയ്ത് പാത്രം മൂടിവെച്ച് തണുക്കാൻ അനുവദിക്കുക. തണുത്ത ശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം. ഇത് ശരീരത്തിന് ചൂട് നല്‍കുന്നതിനായി സഹായിക്കുന്ന ഒരു പാനീയം കൂടിയാണ്. ആർത്തവം നേരത്തെ എത്തുന്നതിന് മാത്രമല്ല ക്രമരഹിതമായ ആർത്തവം ഇല്ലാതാക്കി എല്ലാമാസവും കൃത്യമായ രീതിയിൽ ആർത്തവം എത്തുന്നതിനും ഈ പാനീയം സഹായിക്കും.
Discussion about this post