തടി കുറയ്ക്കാൻ പ്രയാസപ്പെടുകയാണോ…? ഡയറ്റ് എടുത്ത് മതിയായോ…… ? തടി കുറയ്ക്കുന്നതിന്റ ഭാഗമായി രാവിലെ ഭക്ഷണം കഴിക്കാതെയാണോ ഓഫീസിൽ പോവുന്നത്. എന്നാൽ തടി കുറയക്കാൻ ബ്രേക്ക്ഫാസ്റ്റ് വേണ്ടാന്ന് വെയ്‌ക്കേണ്ട… വെയ്റ്റ് കൂടാതെ തന്നെ കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി ബ്രേക്ക്ഫാസ്റ്റ് നേക്കിയാലോ …
90 ശതമാനം വെള്ളം നിറഞ്ഞ ഒരു പച്ചക്കറിയാണ് ചുരയ്ക്ക. ഇത് എത്ര കഴിച്ചാലും കലോറി അധികമാവില്ല. ഒരു കപ്പ് ചുരയ്ക്കയിൽ വെറും 17 കലോറിയും 0.1 ഗ്രാം കൊഴുപ്പും മാത്രമേ അടങ്ങിയിട്ടുള്ളു. അതുകൊണ്ടുതന്നെ ഭാരം നിയന്ത്രിക്കാൻ നോക്കുന്നവരുടേയും, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ, വൃക്ക,കരൾ രോഗങ്ങൾ എന്നിവയുള്ളവർക്കുമെല്ലാം ഇത് കഴിക്കാവുന്നതാണ്.
കുടാതെ ഇവ രക്തത്തിലെ കൊളസ്‌ട്രേൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുകയും ഹൃദയത്തിലേക്കും ശരിയായ രക്തപ്രവാഹം ഉറപ്പാക്കുകയും ചെയ്യുന്നു.
ആവശ്യമുള്ള സാധനങ്ങൾ
ചുരയ്ക്ക – 200 ഗ്രാം
വെളുത്തുള്ളി അല്ലി – 4
പച്ചമുളക് – 1
വലിയ ഉള്ളി – 1 \2കഷ്ണം
ക്യാപ്‌സിക്കം -1 കപ്പ്
ജോവർ മാവ് -1\2 കപ്പ്
സട്ടു -1\2 കപ്പ്
എള്ള് – 1 ടീസ്പൂൺ
ചുവന്ന മുളക് -1 ടീസ്പൂൺ
ഗരം മസാല -1 ടീസ്പൂൺ
മഞ്ഞൾ – കാൽ ടീസ്പൂൺ
പാകത്തിന് ഉപ്പ്
അരിഞ്ഞ ബീറ്ററൂട്ട്- 1\4 കപ്പ്
നെയ്യ് ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ചുരയ്ക്ക വെളുത്തുള്ളി, പച്ചമുളക്, ഉള്ളി എന്നിവ ഒരുമിച്ച് ഗ്രേറ്റ് ചെയ്ത് ഒരു മിക്‌സിംഗ് ബൗളിലേക്ക് ഇടുക . ശേഷം ഇതിലേക്ക് അരിഞ്ഞ ക്യാപ്‌സിക്കം , സട്ടു, ജോവർ ആട്ട(ഒരു തരം ആട്ടയാണ് ) എന്നിവയും എള്ളും, ബാക്കിയുള്ള മുഴുവൻ മസാലകളും ചേർക്കുക. പച്ചക്കറികളിൽ വെള്ളം ഉള്ളതിനാൽ വേറെ വെള്ളം ചേർക്കേണ്ട ആവശ്യമില്ല. ഇത് എല്ലാം കൂടി ഒരുമിച്ചു ചേർത്ത് നന്നായി കുഴച്ചെടുക്കുക. ഒരു ബട്ടർ പേപ്പർ അല്ലെങ്കിൽ പ്ലാസ്റ്റിക് ഷീറ്റിൽ നെയ്യ് പുരട്ടുക . മാവിന്റെ ഒരു ചെറിയ ഭാഗം എടുത്ത് കൈകൾ ഉപയോഗിച്ച് പരത്തി തവയിലേക്ക് ഇടുക . ഇത് നന്നായി മൊരിഞ്ഞു വരുന്നതുവരെ ചെറിയ തീയിൽ വേവിക്കുക. ആവശ്യാനുസരണം നെയ്യ് ചേർക്കുക . വെന്ത ശേഷം തൈര് ചട്ണി എന്നിവയ്‌ക്കൊപ്പം ചൂടോടെ വിളമ്പുക
Discussion about this post