കൊച്ചി:പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച് ദുൽഖറിന്റെ വില്ലനായി എബിസിഡിയിലൂടെ ഞെട്ടിച്ച് ഇപ്പോൾ അജയന്റെ രണ്ടാം മോഷണത്തിലൂടെ പാൻ ഇന്ത്യ താരമായി മാറിയിരിക്കുകയാണ് ടൊവിനോ തോമസ്. ഇന്ന് മലയാള സിനിമയിലെ വിലപിടിപ്പുള്ള താരത്തിന് സിനിമയുമായി യാതൊരു കുടുംബപശ്ചാത്തലവും ഇല്ലായിരുന്നു. എഞ്ചിനീയറിംഗ് ബിരുദധാരിയായ ടൊവിനോ സിനിമയോടുള്ള ഇഷ്ടം കൊണ്ട് പരിശ്രമിച്ച് വിജയം കൊയ്ത ആളാണ്. ടൊവിനോയുടെ സ്വപ്‌നത്തിനൊപ്പം കുടുംബവും 15 ാം വയസ് മുതൽ തന്റെ ഹൃദയം കീഴടക്കിയ ഭാര്യ ലിഡിയയും ഉണ്ട്.
സുഹൃത്തുക്കളായിരുന്ന ലിഡിയയും ടൊവിനയും പിന്നീട് പ്രണയിച്ച് വിവാഹിതരാവുകയായിരുന്നു. എന്ന് നിന്റെ മൊയ്തീൻ സിനിമയിൽ അഭിനയിക്കുന്ന സമയത്തായിരുന്നു വിവാഹം. ലിപ് ലോക്ക് സീനുകളിൽ അഭിനയിച്ചതോടെ മോളിവുഡിന്റെ ഇമ്രാം ഹാഷ്മിയെന്ന് പോലും ആളുകൾ വിളിച്ചുതുടങ്ങി, മായാനദി,തീവണ്ടി തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം ചുംബനരംഗത്ത് അഭിനയിച്ചിട്ടുണ്ട്. ഇത്തരം രംഗങ്ങളിൽ അഭിനയിക്കുമ്പോൾ ഭാര്യ ലിഡിയ നൽകിയ പ്രതികരണത്തെ കുറിച്ച് താരം മുൻപ് വെളിപ്പെടുത്തിയിരുന്നു. ഇത് ഇപ്പോൾ വീണ്ടും വൈറലാവുകയാംേസ
നടിമാർക്കൊപ്പം അടുത്ത് ഇടപഴകി അഭിനയിക്കുന്നതിനെ കുറിച്ചുള്ള ആശങ്കയൊന്നും ലിഡിയ പ്രകടിപ്പിച്ചിട്ടില്ല. അല്ലെങ്കിൽ അങ്ങനെയൊരു ആശങ്ക ഇല്ലായിരിക്കാം, പതിനഞ്ച് വയസിലാണ് എന്നെ ലിഡിയ കാണുന്നത്. അന്ന് മുതൽ എന്നെ വ്യക്തമായി ലിഡിയ്ക്ക് അറിയാം. ഞങ്ങൾ പഠിച്ചത് കോയമ്പത്തൂരാണ്. സിനിമ എന്നും എനിക്ക് ഒരു സ്വപ്‌നമായിരുന്നു. പക്ഷേ സിനിമാ മോഹത്തെ കുറിച്ച് ലിഡിയയോട് പറഞ്ഞിട്ടില്ല. ഒരു ദിവസം ലിഡിയ എന്നോട് ഇങ്ങോട് ചോദിച്ചതാണ് സിനിമയിൽ എന്തെങ്കിലുമാകാൻ താത്പര്യമുണ്ടോയെന്ന്.
സ്‌ക്രിപ്റ്റ് ഡിമാൻഡ് ചെയ്തത് കൊണ്ടാണ് ലിപ്ലോക്ക് ചെയ്തിട്ടുള്ളത്. ലിപ് ലോക്ക് സീനുകൾ ഉള്ള ഷൂട്ടിംഗ് ദിവസം ഞാൻ ലിഡിയയോട് പറയും നീ ഇങ്ങോട്ട് കയറി പോര് ഇവിടെ നിന്നോളൂവെന്ന്. അപ്പോൾ ലിഡിയ പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു. എനിക്ക് അത് കാണാൻ വലിയ താത്പര്യമൊന്നും ഇല്ല. സിനിമയിലും കാണാൻ വലിയ താത്പര്യമൊന്നും ഇല്ല. ആ സീൻ ചെയ്യരുതെന്ന് ഞാൻ പറയില്ല. കാരണം നിങ്ങൾ ഒരു ഗൈനക്കോളജിസ്റ്റായിരുന്നുവെങ്കിൽ ഒരു സിസേറിയൻ ചെയ്യുന്ന സമയത്ത് ആ സ്ത്രീയുടെ അവിടെ തൊടരുത്,ഇവിടെ തൊടരുത് എന്നൊന്നും പറയാൻ കഴിയില്ലല്ലോ? ജോലിയുടെ ഭാഗമായിട്ട് ചെയ്യുന്ന കാര്യമാണെന്ന് ലിഡിയ പറയുന്നു.
Discussion about this post