നാം സമീകൃതആഹാരമെന്ന് കരുതി നല്ല ആവേശത്തോടെ അകത്താക്കുന്ന ഒന്നാണ് പാൽ. ശരീരത്തിന് ഏറെ ഗുണകരമായതിനാൽ കുട്ടികളെ മാതാപിതാക്കൾ നിർബന്ധിപ്പിച്ചും വിരട്ടിയും വരെ കുടിപ്പിക്കാറുണ്ട്. എന്നാൽ ഇങ്ങനെ കുടിക്കുന്ന പാലിൽ മായം കലർന്നിട്ടില്ലെന്ന് നിങ്ങൾക്ക് ഉറപ്പാണോ? പാലിൽ പലതരം മായങ്ങളാണ് ചേർക്കുന്നത് വെള്ളവും യൂറിയയും അന്നജവും ഡിറ്റർജന്റുകളും വരെ ചേർത്തേക്കാം. അന്നജം ചേർത്ത പാൽ വയറിളക്കത്തിന് കാരണമാകുന്നു. കൂടാതെ, അന്നജത്തിന്റെ അളവ് കൂടിയാൽ പ്രമേഹ രോഗികൾക്ക് മാരകമായേക്കാം.
യൂറിയ ചേർത്ത പാൽ ഉപയോഗിക്കുമ്പോൾ, അത് വൃക്ക, ഹൃദയം, കരൾ എന്നിവയെ ദോഷകരമായി ബാധിക്കും. പാലിൽ വെള്ളം ചേർക്കുന്നത് അതിന്റെ പോഷക മൂല്യം കുറയ്ക്കുക മാത്രമല്ല, മലിനമായ വെള്ളം കോളറ, ടൈഫോയ്ഡ്, പോളിയോ, മെനിഞ്ചൈറ്റിസ്, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയ ഹാനികരമായ രോഗങ്ങളിലേക്ക് നയിച്ചേക്കാം.പാലിൽ ചേർത്ത ഡിറ്റർജന്റുകളിൽ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ ഡയോക്‌സൈൻ, സോഡിയം ലോറൽ സൾഫേറ്റ്, ഫോസ്‌ഫേറ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. സോഡിയം ലോറൽ സൾഫേറ്റ് കണ്ണിലും ചർമ്മത്തിലും പ്രകോപനം, അവയവങ്ങളുടെ വിഷാംശം, ന്യൂറോടോക്‌സിസിറ്റി, പ്രത്യുൽപാദന വിഷാംശം, എൻഡോക്രൈൻ തടസ്സം, മ്യൂട്ടേഷനുകൾ, ക്യാൻസർ എന്നിവയ്ക്ക് കാരണമാകുന്നു. സോഡിയം ഹൈഡ്രോക്‌സൈഡ് കലർന്ന പാൽ കഴിക്കുന്നത് മൂലമാണ് ഉപഭോക്താക്കൾക്ക് കാൻസർ ഉണ്ടാകുന്നത്.
ഇനി പാലിൽ മായം കണ്ടെത്താൻ നമുക്ക് എന്തൊക്കെ ചെയ്യാമെന്ന് നോക്കാം. സംശയം തോന്നിയ പാലിന്റെ സാമ്പിൾ എടുക്കുക. വൃത്തിയായ വെള്ളത്തിന്റെ അംശമേയില്ലാത്ത ഒരു സ്റ്റീൽ പാത്രം എടുക്കുക. അതിലേക്ക് ഒന്നോ രണ്ടോ തുള്ളി പാൽ ഒഴിച്ചശേഷം ചരിച്ചു പിടിക്കുക. പാൽ പതുക്കെ വെള്ളക്കറയോടെ ഒഴുകുകയാണെങ്കിൽ അതിൽ വെള്ളം ചേർത്തിട്ടില്ലെന്ന് വിശ്വസിക്കാം. അതല്ല, പാൽ തുള്ളി വേ?ഗത്തിൽ വെള്ളക്കറയില്ലാതെ ഒഴുകിയാൽ അതിൽ വെള്ളം ചേർത്തിട്ടുണ്ടെന്നും മനസ്സിലാക്കാം.
അഞ്ച് മുതൽ പത്ത് മില്ലി ലിറ്റർ പാൽ വരെയെടുക്കുക. ഇതേ അളവിൽ വെള്ളവും എടുക്കുക. ഇനിയിത് രണ്ടും ചേർത്ത് നന്നായി യോജിപ്പിക്കുക. പാലിൽ ഡിറ്റർജൻറ് പോലുള്ള മായം കലർന്നിട്ടുണ്ടെങ്കിൽ ഈ സമയത്ത് പത വരുന്നത് കാണാം. ശുദ്ധമായ പാലാണെങ്കിൽ വെള്ളവും ചേർത്ത് കുലുക്കുമ്പോഴും വളരെ നേർത്തൊരു പതയേ വരൂ.
ഒരു ടീസ്പൂൺ അളവിൽ പാൽ എടുത്ത് ഒരു ടെസ്റ്റ് ട്യൂബിലേക്ക് ഒഴിക്കുക. അതിലേക്ക് അര ടീസ്പൂൺ സോയബീൻ പൗഡർ ചേർക്കുക. ഇവ രണ്ടും നന്നായി ഇടകലർത്തിയ ശേഷം അഞ്ച് മിനിറ്റ് വിശ്രമിക്കാൻ വെക്കുക. ഒരു ചുവന്ന ലി?ഗ്മസ് പേപ്പർ ഇതിലേക്ക് മുക്കുക. ലിഗ്മസ് പേപ്പറിന്റെ നിറം നീല ആയാൽ അതിൽ യൂറിയ കലർന്നിട്ടുണ്ട്.
പാലിൽ നൂറ് (സ്റ്റാർച്ച്) ചേർത്തിട്ടുണ്ടെങ്കിൽ അത് അറിയാൻ പാലിലേക്ക് ഏതാനും തുള്ളി അയോഡിൻ ടിങ്ചറോ അയോഡിൻ ദ്രാവകമോ ഇറ്റിച്ചാൽ മതി. അപ്പോഴേക്ക് പാലിൽ നീല നിറത്തിലുള്ള വ്യത്യാസം വരികയാണങ്കിൽ പാലിൽ നൂറ് കലർന്നിട്ടുണ്ടെന്ന് മനസിലാക്കാം.
Discussion about this post