നമ്മൾ ചിന്തിക്കുന്നതിനും അപ്പുറമാണ് എഐ സാങ്കേതികവിദ്യ. ശാസ്ത്രം എത്ര വളർന്നുവെന്ന് നമ്മൾ അമ്പരന്ന് മൂക്കത്ത് വിരൽവച്ച് പോകും. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പലപ്പോഴും പല പരീക്ഷണങ്ങളും ആളുകൾ നടത്താറുണ്ട്. രാഷ്ട്രീയ നേതാക്കളും മലയാളി നടീനടന്മാരും എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പലവേഷങ്ങളിൽ പല സന്ദർഭങ്ങളിൽ എത്തിയാലുണ്ടാവുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്.
ഇപ്പോഴിതാ മോഹൻലാൽ ഹോളിവുഡിലെ എണ്ണം പറഞ്ഞ സിനിമകളിൽ നായകനായി എത്തിയാൽ എങ്ങനെ ഇരിക്കുമെന്ന എ ൈവീഡിയോ ഇപ്പോൾ വൈറലാവുകയാണ്. എഐ.മാജിൻ എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് ഈ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നത്.
ഗോഡ്ഫാദർ, റോക്കി, ടൈറ്റാനിക്ക്, ടോപ് ഗൺ, ഇന്ത്യാന ജോൺസ്, മാട്രിക്സ്, സ്റ്റാർ വാർസ്, ജെയിംസ് ബോണ്ട് തുടങ്ങിയ ക്ലാസിക്ക് സിനിമകളിലെ കഥാപാത്രങ്ങൾക്കാണ് എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിന്റേജ് ലാലേട്ടന്റെ മുഖം നൽകിയിരിക്കുന്നത്.
ലാലേട്ടൻ അങ്ങ് ഹോളിവുഡിൽ ജനിച്ചെങ്കിൽ എന്നാണ് ഒരാൾ ഇതിന് നൽകിയ ക്യാപ്ഷൻ.
Discussion about this post