നമ്മുടെ ആരോഗ്യത്തിന് മർമ്മപ്രധാനമായി വേണ്ട കാര്യമാണ് ഭക്ഷണം. പച്ചക്കറികളും പഴവർഗങ്ങളും,ധാന്യങ്ങളും,മാംസവും മുട്ടയും എല്ലാം കൃത്യമായ അളവിൽ ശരീരത്തിലേക്കെത്തിയാൽ മാത്രമേ നമുക്ക് നല്ല ആരോഗ്യം ലഭിക്കൂ.
ഇവയെല്ലാം ശരീരത്തിലെത്തണമെന്ന് കരുതി പലരീതിയിൽ കഴിച്ചാൽ വിപരീതമാകും ഫലം. എന്ചിനേറെ പറയുന്നു പച്ചക്കറി അരിയുമ്പോൾ പോലും ശ്രദ്ധിക്കണം. അതെന്തിനാണ് എല്ലാം വെട്ടിഅരിഞ്ഞ് ഒറ്റ വയറ്റിലേക്കല്ലേ പോകുന്നത് എന്നാണ് വാദമെങ്കിൽ തെറ്റി. കഷ്ണങ്ങൾ മുറിക്കുന്ന രീതി ഓരോ വിഭവത്തിനും വ്യത്യസ്തമാണ. അത് കറിയുടെ രുചിയെ സ്വാധീനിക്കും, മാത്രമല്ല കറിയുടെ രൂപഭംഗിക്കും (appearance) ഇതിനു വളരേ പ്രധാന്യമുണ്ട്. സാമ്പാറിന് കഷ്ണം മുറിക്കുന്ന പോലെയല്ല അവിയലിന് മുറിക്കുന്നത്. അതുപോലെ തോരന് മുറിക്കുന്നത് വളരെ ചെറുതാക്കി കുനു കുനാ മുറിക്കണം.
കിഴങ്ങുവർഗങ്ങൾ നന്നായി തേച്ചുഉരച്ച് കഴുകി വേണം ഉപയോഗിക്കാൻ.തൊലി നന്നായി ഇവയുടെ മാറ്റുകയും വേണം.മൂർച്ച കുറഞ്ഞ കത്തി ഉപയോഗിച്ച് മുറിക്കുന്നത് പച്ചക്കറികൾക്ക് നല്ലതല്ല എന്ന് പല പഠനങ്ങളും അഭിപ്രായപ്പെടുന്നു. മൂർച്ച കുറഞ്ഞ കത്തി പച്ചക്കറികളിലെ പോഷകങ്ങളിൽ അനാവശ്യ നാശനഷ്ടമുണ്ടാക്കാനുള്ള സാധ്യതയുണ്ട്. കത്തിയുടെ മൂർച്ച കുറഞ്ഞ ബ്ലേഡ് പച്ചക്കറിയിലെ ഇലക്ട്രോലൈറ്റ് ചോർച്ചയുടെ സാധ്യത കൂടുതലാക്കുന്നു, അതിൽ പൊട്ടാസ്യം പുറന്തള്ളുന്നതും കാൽസ്യത്തിന്റെ നഷ്ടവുമെല്ലാം ഉൾപ്പെടുന്നു. ഇവ നഷ്ടപ്പെടുമെന്ന് മാത്രമല്ല ദുർഗന്ധമുണ്ടാകാനും ഇത് തന്നെ ധാരാളം.
തക്കാളി,വഴുതനങ്ങ,വെള്ളരിക്ക, തുടങ്ങിയ അതിലോല തൊലിയുള്ള പച്ചക്കറികൾ തൊലി കളഞ്ഞ് ഉപയോഗിക്കരുത്. നന്നായി വൃത്തിയായി കഴുകി അരിഞ്ഞ് വേണം ഉപയോഗിക്കാൻ. തൊലിയുള്ള പച്ചക്കറികൾ കനം കുറച്ച് തൊലി നീക്കുക.
തീരെ ചെറുതായി അരിഞ്ഞ പച്ചക്കറികൾ സാധാരണേതിനേക്കാൾ വേഗത്തിൽ കേടാകാനുള്ള സാധ്യതയുണ്ട് എന്ന കാര്യം അറിയാമോ? ഈ രീതിയിൽ അരിഞ്ഞ പച്ചക്കറികൾക്ക് ഈർപ്പവും സ്വാഭാവിക നിറവും നഷ്ടപ്പെടുകയും അതുവഴി പോഷകത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്ന
Discussion about this post