കൊച്ചി: പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-പൃഥ്വിരാജ് സിനിമ എമ്പുരാൻ റീലീസിനൊരുങ്ങുന്നു. എൽ2 എമ്പുരാൻ സിനിമയുടെ റീലീസ് അടുത്തവർഷം മാർച്ച് 27 നാണ് തീരുമാനിച്ചിരിക്കുന്നത്.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മുഖം വ്യക്തമാക്കാതെയുള്ള ഒരു ഗംഭീര പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്.
വെള്ള വസ്ത്രം ധരിച്ച് തിരിഞ്ഞു നിൽക്കുന്ന വ്യക്തിക്ക് പിന്നിലായി ഒരു ഡ്രാഗൺ ചിഹ്നവും കാണാം. എമ്പുരാനിൽ ഖുറേഷി എബ്രഹാമിന് വെല്ലുവിളി ഉയർത്താൻ പോകുന്ന വില്ലൻ ആണോ ഇത് എന്ന ചർച്ചകളും ഉയരുന്നുണ്ട്. മുരളി ഗോപിയുടെ തിരക്കഥയിൽ ലൂസിഫർ യൂണിവേഴ്‌സിനെ ട്രൈലജിയാക്കി മാറ്റുമെന്ന് റിപ്പോർട്ടുകളുണ്ട്.
യുകെ, യുഎസ്എ, മെക്സിക്കോ, റഷ്യ എന്നിവിടങ്ങളിലെ ലൊക്കേഷനുകളിലായാണ് സിനിമ ചിത്രീകരിച്ചത്. മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സച്ചിൻ ഖേദേക്കർ, മനോജ് കെ. ജയൻ, ബോബി സിംഹ, സാനിയ അയ്യപ്പൻ തുടങ്ങിയ താരനിര സിനിമയുടെ ഭാഗമാണ്.
Discussion about this post