ശ്രീനഗർ: ശ്രീനഗറിലുണ്ടായ ഗ്രനേഡ് ആക്രമണത്തോട് പ്രതികരിച്ച് ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ. തീവ്രവാദികൾക്ക് ശക്തമായ മറുപടി നൽകാനും കേന്ദ്രഭരണപ്രദേശത്ത് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകളെ അടിച്ചു തകർക്കാനുമാണ് ഗവർണർ സുരക്ഷാ സേനയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തെക്കുറിച്ച് ഡിജിപി നളിൻ പ്രഭാതിനോടും സുരക്ഷാ ഏജൻസികളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും ലെഫ്റ്റനന്റ് ഗവർണർ സംസാരിച്ചു. തീവ്രവാദികളെയും അവരുടെ കൂട്ടാളികളെയും ശിക്ഷിക്കുന്നതിന് കാര്യക്ഷമവും ശക്തവുമായ പ്രതികരണത്തിന് അദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
സാധാരണക്കാരെ ആക്രമിക്കുന്നവർ അവരുടെ പ്രവൃത്തിക്ക് വലിയ വില നൽകേണ്ടിവരുമെന്നും
ഭീകര സംഘടനകളെ തകർക്കാൻ സുരക്ഷാ സേനയ്ക്ക് പൂർണ സ്വാതന്ത്ര്യമുണ്ടെന്നും സിൻഹ പറഞ്ഞു
“ഭീകര സംഘടനകളെ തകർക്കാൻ നിങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്, ഈ ദൗത്യം പൂർത്തിയാക്കുമ്പോൾ ഒരു പഴുതും അവശേഷിപ്പിക്കരുത് ,” അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post