വീട്ടിലെ പൊന്നോമനകൾ പഠിച്ച് മിടുക്കന്മാരാകാണമെന്നാണ് എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം. ന്നാൽ ദൗർഭാഗ്യവശാൽ എല്ലാവർക്കും അതിന് സാധിക്കണമെന്നില്ല. ഇതിന് കാരണമാകുന്നതാവട്ടെ പലപ്പോഴും ബുദ്ധിപരമായ വൈകല്യങ്ങളാകാം. ഇത് നേരത്തെ തിരിച്ചറിഞ്ഞാൽ നമുക്ക് നമ്മുടെ പൊന്നോമനയുടെ ഭാവി കുറേക്കൂടി സുരക്ഷിതമാക്കാം. കുട്ടികളിലെ ബുദ്ധിമാന്ദ്യം നേരത്തെ തിരിച്ചറിയുന്നതിനുള്ള ലക്ഷണങ്ങൾ അറിഞ്ഞാലോ?
മനഃശാസ്ത്രജ്ഞർക്കിടയിൽ സാധാരണ ഉപയോഗിക്കാനുള്ള ഒരു പദമാണ് ബുദ്ധിമാന്ദ്യം. മാനസികമായ വളർച്ചക്കുറവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ജനനം മുതലോ വളർച്ചയുടെ മറ്റേതെങ്കിലും ഘട്ടത്തിലോ ബുദ്ധമാന്ദ്യം ഉണ്ടാകാം. വൈകാരിക സന്തുലിതാവസ്ഥ കൈവരിക്കുന്നതിലും സാമൂഹിക പക്വത പ്രകടിപ്പിക്കുന്നതിലും ഇവർ ഏറെ പിറകിലാകുന്നു.
ഒരു വയസ്സ് കഴിഞ്ഞിട്ടും കുട്ടി സംസാരിച്ചു തുടങ്ങുകയോ സംഭാഷണങ്ങളിൽ പ്രതികരിക്കുകയോ ചെയ്യുന്നില്ലെങ്കിൽ ബുദ്ധിമാന്ദ്യത്തിന്റെ ലക്ഷണമാണ് .ഒരു മാസം കഴിഞ്ഞിട്ടും കുഞ്ഞ് ചിരിക്കുന്നില്ലങ്കിൽ, നാല് മാസം കഴിഞ്ഞിട്ടും കുഞ്ഞിന്റെ കഴുത്ത് ഉറച്ചിട്ടില്ലങ്കിൽ ,ആറുമാസം കഴിഞ്ഞിട്ടും ശബ്ദം കേട്ട കുട്ടി തലതിരിച്ച് നോക്കുന്നില്ലെങ്കിൽ കുട്ടികൾക്ക് ബുദ്ധിമാന്ദ്യമാണോയെന്ന് പരിശോധിച്ച് ഉറപ്പാക്കുക. മൂന്ന് വയസ്സായിട്ടും നിങ്ങളുടെ കുട്ടിയുടെ വളർച്ചാ കാലഘട്ടം പൂർത്തിയാക്കുന്നതിൽ കാലതാമസം വരുന്നുണ്ടെങ്കിൽ ഉടൻതന്നെ സൈക്കോളജിസ്റ്റിന്റെ സേവനം തേടേണ്ടതാണ്.
2020ലെ കണക്കുകൾപ്രകാരം ലോകത്ത് 50 കോടി പേർക്ക് അപസ്മാരമുണ്ട്. ഇതിൽ നല്ലൊരുഭാഗവും ഇന്ത്യപോലുള്ള വികസ്വര രാജ്യങ്ങളിലാണുള്ളത്. കുട്ടികളിലും പ്രായമായവരിലുമാണ് അപസ്മാരം കൂടുതലായി കാണുന്നത്. ചില കുട്ടികൾക്ക് ചെറിയ പ്രായത്തിൽ ഇടവിട്ട് ഫിറ്റ്‌സ് വരാറുണ്ട്.ഇത്തരത്തിൽ ഇടവിട്ട് ഫിക്‌സ് വരുന്ന കുട്ടികളിൽ ബുദ്ധി വൈകല്യം സംഭവിക്കാൻ സാധ്യതയുണ്ടെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. അതുകൊണ്ട് ഫിക്‌സ് വന്നിട്ടുള്ള കുട്ടികളുടെ പെരുമാറ്റത്തിലോ പ്രവർത്തികളിലോ പക്വതകളിലോ എന്തെങ്കിലും മാറ്റങ്ങൾ കാണുന്നുണ്ടെങ്കിൽ മനശാസ്ത്ര വിദഗ്ധരെ കാണിക്കുന്നത് വളരെ നല്ലതാണ്.
ക്കൾ ആറു വയസ്സിനു ശേഷവും സ്വന്തം കാര്യങ്ങൾ ചെയ്യാൻ സാധിക്കാത്തതായി തോന്നിയാൽ അവരെ നിരീക്ഷിക്കേണ്ടതും വേണ്ട ചികിത്സ നൽകേണ്ടതുമാണ്.ബുദ്ധി വൈകല്യമുള്ള കുട്ടികൾക്ക് ആറു വയസ്സ് കഴിഞ്ഞാലും സ്വന്തമായി എഴുതുവാനോ വായിക്കുവാനോ കണക്കുകൾ ചെയ്യുവാൻ (കൂട്ടുവാനോ കിഴിക്കുവാനോ ) മറ്റു കുട്ടികളുമായി കുട്ടികളെ അപേക്ഷിച്ച് പിന്നിലായിരിക്കും.
അമ്മയുടെ വൈകാരിക പ്രശ്‌നങ്ങൾ ഗർഭസ്ഥശിശുവിന്റെ വളർച്ചയെ ബാധിക്കാറുണ്ട്. അമ്മയുടെ മാനസികാരോഗ്യവും ശിശുവിനോടുള്ള സമീപനവും കുഞ്ഞിന്റെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നു.തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതാണ് ഫലപ്രദം .തലച്ചോറിന്റെ ഏകോപനത്തിന് സഹായകമാവുന്ന നിരവധി തെറാപ്പികളും ബ്രയിൻ ജിമ്മും ഉണ്ട് .ഇതിലൂടെ ചികിത്സിക്കാം .കുട്ടികളുടെ ബുദ്ധി വളർച്ചയ്ക്ക് ആവശ്യമായ പോഷകാഹാരം ഉറപ്പുവരുത്തണം.ഗുരുതരമായ ബുദ്ധിമാന്ദ്യമാണെങ്കിൽ ചികിത്സിച്ച് മാറ്റാനാവില്ല
Discussion about this post