ഓറഞ്ച് തൊലി വെറുതേ കളയരുത്. നിരവധി ആരോഗ്യഗുണങ്ങളും പോഷകഗുണങ്ങളുമാണ് ഇതിലുള്ളത്. എറിഞ്ഞു കളയാതെ ഭക്ഷണത്തിലും സൗന്ദര്യവര്‍ധക വസ്തുക്കളിലും ചേര്‍ത്ത് ഇതുപയോഗിക്കുന്നതാണ് നല്ലത്. ഓറഞ്ച് തൊലിയുടെ ഗുണഗണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
പോഷകങ്ങളുടെ കലവറയാണ് ഓറഞ്ച് തൊലി, വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ കൊണ്ട് സമ്പന്നമാണ് ഇത്.
പനിയ്ക്കും ജലദോഷത്തിനും വളരെ നല്ലതാണ് ഓറഞ്ച് തൊലി
ധാരാളം ഫ്രീറാഡിക്കലുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മ്മസൗന്ദര്യം വര്‍ധിപ്പിക്കാനുള്ള അത്ഭുത ശേഷി ഇതിനുണ്ട്.
ദഹനം വര്‍ധിപ്പിക്കുന്നു മെറ്റാബോളിസത്തെ മെച്ചപ്പെടുത്തുന്നു.
വായ്‌നാറ്റത്തെ തടയുന്നു. വായിലുള്ള ബാക്ടീരിയയെ നിയന്ത്രിച്ച് വായുടെ ആരോഗ്യം സംരക്ഷിക്കുന്നു.
കഫ കെട്ടിനും ചുമയ്ക്കും വളരെ നല്ല ഒരു പ്രതിവിധി.
ഓര്‍മ്മയെയും ബുദ്ധിയെയും കൂടുതല്‍ ഷാര്‍പ്പാക്കുന്നതിനും ഓറഞ്ച് തൊലിയുടെ ഉപയോഗം സഹായകരമാകുന്നു.
മഞ്ഞ പല്ലുകള്‍ വെളുപ്പിക്കാനും ഓറഞ്ച് തൊലി നല്ലതാണ്. ഓറഞ്ച് തൊലിയുടെ ഉള്‍ഭാഗം കൊണ്ട് ഒന്നോ രണ്ടോ മിനുട്ട് പല്ലില്‍ ഉരച്ചാല്‍ മതി. ദിവസം രണ്ട് തവണ ഇത് ചെയ്യാം. ഓറഞ്ച് പൊടി ടൂത്ത് പേസ്റ്റിനൊപ്പം ചേര്‍ത്ത് രണ്ട് നേരം പല്ല് തേച്ചാലും ഇതേ ഗുണം ലഭിക്കും.
നാരങ്ങയിലെന്ന പോലെ വിറ്റാമിന്‍ സി അടങ്ങിയ സിട്രസ് ഫ്രൂട്ടാണ് ഓറഞ്ചും. വിറ്റമിന്‍ സി ധാരാളമുള്ള ഓറഞ്ച് തൊലി ഉണക്കിയ ശേഷം തയാറാക്കുന്ന ഓറഞ്ച് ടീ വണ്ണം കുറക്കുന്നതിന് ഉപയോഗിക്കുന്ന പാനീയമാണ്. ചൂടാക്കിയ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒരു സ്പൂണ്‍ തൊലി ഇടുക. 10 മിനുട്ടിന് ശേഷം തൊലി മാറ്റി ഈ പാനീയം തേന്‍ ചേര്‍ത്ത് കഴിക്കുക. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കളയാന്‍ ദിവസവും രണ്ട് നേരം ഈ പാനീയം കഴിക്കുക.
Discussion about this post