ഹിന്ദിയിലെ ത്രി ഇഡിയറ്റ്‌സിന്റെ തമിഴ് റീമേക്കായിരുന്നു നൻപൻ. സംവിധായകൻ ശങ്കറും തമിഴ് സൂപ്പർതാരം വിജയും ഒന്നിച്ച ഏക ചിത്രമാണ് നൻപൻ. ഇപ്പോൾ ചിത്രത്തിലെ അറിയാക്കഥ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ശ്രീകാന്ത്.
നൻപൻ ചിത്രീകരണത്തിനിടെ വിജയ് സെറ്റിൽ നിന്ന് പിണങ്ങി ഇറങ്ങി പോയി . പിന്നീടുള്ള ഷൂട്ടിനായി വിജയ്ക്ക് പകരം സൂര്യയെയോ മഹേഷ് ബാബുവിനേയോ വിളിക്കുന്നതിനെ കുറിച്ചുവരെ ശങ്കർ ചിന്തിച്ചു എന്നാണ് ശ്രീകാന്ത് പറയുന്നത്.
സിനിമയുടെ സെറ്റിൽ ഏറ്റവും അവസാനം ചേർന്നത് ഞാനാണ്. സെറ്റിലെത്തിയപ്പോൾ ശങ്കർ സാറിനെ തന്നെ ആദ്യം കാണാം എന്ന് വിചാരിച്ച് പോയതാണ്. അപ്പോഴാണ് മുറിയിൽ നിന്ന് വിജയ് സാർ ഇറങ്ങി വരുന്നത് കണ്ടത്. ഞാൻ നോക്കി ചിരിച്ചു. എന്നാൽ സർ ഒന്ന് നോക്കിയത് പോലും ഇല്ല. പിന്നെയാണ് അറിയുന്നത് വിജയ് സാറും ശങ്കർ സാറും തമ്മിൽ എന്തോ വഴക്കുണ്ടായെന്ന്. വിജയ് സാറിന്റെ ഹെയർസ്‌റ്റൈലിനെ ചൊല്ലിയായിരുന്നു വഴക്ക്. സംഭവം കാര്യമായതോടെ സെറ്റിൽ നിന്നും വിജയ് സർ ഇറങ്ങിപ്പോയി.
ശങ്കർ സാറിനും ഒരേ ദേഷ്യം. വിജയ് പോയാൽ ആ റോളിലേക്ക് മഹേഷ് ബാബുവിനെയോ അല്ലെങ്കിൽ ആദ്യം തീരുമാനിച്ചതുപോലെ സൂര്യയെയോ വിളിക്കാമെന്ന് ശങ്കർ സർ പറഞ്ഞു എന്ന് ശ്രീകാന്ത് പറഞ്ഞു.
Discussion about this post