മലയാളികൾക്ക് ഇഷ്ടപ്പെട്ട മത്സ്യമാണ് മത്തി.. കറിവെച്ചോ പൊരിച്ചോ എങ്ങനെ വേണമെങ്കിലും മത്തി കഴിക്കാൻ മലയാളിയ്ക്ക് ഇഷ്ടമാണ്. ഇപ്പോഴാണെങ്കിൽ താരതമ്യേന മത്തിയ്ക്ക് വില കുറവുമാണ്. എങ്കിൽ ഈ വിലകുറവിന്റെ കാലത്ത് ഇത്തിരി മത്തി ഗുണങ്ങൾ അറിഞ്ഞാലോ?
ഒമേഗ-3 ഫാറ്റി ആസിഡുകളാൽ നിറഞ്ഞ എണ്ണമറ്റ ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു മത്സ്യമാണ് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന മത്തി. പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് മത്തി. ഒമേഗ കൂടാതെ പ്രോട്ടീൻ, വിറ്റാമിനുകൾ, സെലിനിയം, കാൽസ്യം എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് ഈ മത്സ്യം. ഒമേഗ -3 ഫാറ്റി ആസിഡുകൾ ശാരീരിക കോശ സ്തരങ്ങളുടെ നിർമ്മാണത്തിന് അവശ്യ ഘടകങ്ങളാണ്.
മനുഷ്യശരീരത്തിന് ആവശ്യമായ രണ്ട് തരം ഒമേഗ-3 ഫാറ്റി ആസിഡുകൾ ഉണ്ട്. അവയിൽ രണ്ടെണ്ണം മത്തി ഉൾപ്പെടെയുള്ള മത്സ്യത്തിൽ കാണപ്പെടുന്നവയാണ്. ഇത് ശരീരത്തിന് നൽകുന്ന ഐക്കോസപെന്റേനോയിക് ആസിഡ് എന്നറിയപ്പെടുന്ന EPI കണ്ണുകൾ, തലച്ചോറ്, ഹൃദയം എന്നിവയുൾപ്പെടെ മനുഷ്യ ശരീരത്തിന്റെ പല ശരീരഭാഗങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായതാണ്.
മലയാളിയുടെ പ്രിയപ്പെട്ട മത്തി, ആസ്മ കേൾവിക്കുറവ് തുടങ്ങിയ തടയാനുള്ള ദിവ്യ ഔഷധമാണെന്ന് അമേരിക്കയിൽ നടന്ന പഠനങ്ങൾ തെളിയിക്കുന്നു. അമേരിക്കൻ ആരോഗ്യമാസികയായ ക്ലിനിക്കൽ ന്യൂട്രീഷനിലാണ് ലേഖനം പ്രത്യക്ഷപ്പെട്ടത്. അമേരിക്കയിൽ നടന്ന പഠനമാണ് ഇങ്ങനെയൊരു കണ്ടെത്തലിലെത്തിയത്. 1991 മുതൽ 2009 വരെ, 65215 നഴ്‌സുമാർ നടത്തിയ പഠനങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ പരിശോധിച്ചാണ് അമേരിക്കയിലെ ഏതാനും ശാസ്ത്രജ്ഞർ ഉപസംഹാരത്തിലെത്തിയത്. ഇക്കാലയളവിൽ, കേൾവിക്കുറവുമായി ബന്ധപ്പെട്ട് 11,606 കേസുകളാണ് രജിസ്റ്റർ ചെയ്തത്. വളരെ അപൂർവമായി മാത്രം മത്സ്യം ഭക്ഷിച്ചിരുന്നവരും സ്ഥിരമായി കഴിച്ചിരുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ആഴ്ചയിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും മത്സ്യാഹാരം കഴിക്കുന്നവരിൽ, കേൾവിക്കുറവിൻറെ പ്രശ്നം 20 ശതമാനത്തോളം കുറവാണെന്ന് കണ്ടെത്തുകയായിരുന്നു.മത്തി പോലെ, എണ്ണയുടെ അളവ് കൂടുതലുള്ള മത്സ്യങ്ങൾ ഹൃദ്രോഗങ്ങൾക്കും മറവിക്കും എന്തിന് ക്യാൻസറിനെ പോലും തടയാൻ പ്രാപ്തമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
വിറ്റാമിൻ ബി 12 ന്റെ മികച്ച ഉറവിടം കൂടിയാണ് മത്തി. 100-ഗ്രാം മത്തിയിൽ 8.94 mcg വിറ്റാമിൻ B12-ന്റെ ഉറവിടം അടങ്ങിയിട്ടുണ്ട്. ഇത് ഒരു മുതിർന്ന വ്യക്തിക്ക് ദൈനംദിനം ആവശ്യമുള്ളതിന്റെ നാലിരട്ടിയാണ് ഇത്. നമ്മുടെ മാനസിക നിലയെ തന്നെ മാറ്റിമറിക്കാൻ മത്തിയ്ക്കു കഴിയും.മത്തിയ്ക്കു ഡിപ്രഷൻ ഇല്ലാതാക്കാം. മാത്രമല്ല ഒമേഗ 3 ഫാറ്റി ആസിഡ് ഡിപ്രഷൻ ഇല്ലാതാക്കുന്നു
Discussion about this post