കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. ചെറിയ കനൽ മതി കുടുംബബന്ധങ്ങൾ ശിഥിലമായി ആളിക്കത്താൻ. ഓരോ കുടുംബാംഗവും പരസ്പരം മനസിലാക്കി ബഹുമാനിച്ച് സ്‌നേഹിച്ച് ജീവിച്ചാൽ മാത്രമേ കുടുംബം പൂർണമാകൂ. പണ്ട് മുതൽക്കേ മിക്ക വീടുകളിലും ഉണ്ടാവുന്ന പ്രധാനപ്രശ്‌നങ്ങളിൽ ഒന്നാണ് അമ്മായിഅമ്മ-മരുമകൾ കലഹം. ഇവർക്കിടയിൽ പെട്ട് പോകുന്നതാകട്ടെ പാവം ഭർത്താക്കൻമാരായിരിക്കും. അമ്മയെയും ഭാര്യയെയും ഒന്നും പറയാനാവാത്ത അവസ്ഥ.
ഇത്തരത്തിൽ അമ്മയും ഭാര്യയും തമ്മിൽ വഴക്കുണ്ടാകുമ്പോൾ ഭർത്താക്കൻമാർ ചെയ്യുന്ന ചില തെറ്റുകൾ വഴക്കിനെ വലുതാക്കും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വഴക്ക് തീർന്ന് അമ്മയും മരുമരുമകളും ഒന്നാവും.
ഭാര്യയും അമ്മയും തമ്മിൽ വഴക്കുണ്ടാക്കുമ്പോൾ ക്ഷമയോടെ അവരുടെ പരാതികളും പരിഭവങ്ങളും കേട്ട് തീർപ്പ് കൽപ്പിക്കുന്നതിന് പകരം അവരോട് ദേഷ്യപ്പെട്ടാൽ അത് പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. അവരെ ദേഷ്യത്തോടെ സമീപിച്ചാൽ പിന്നീട് അവർ അവരുടെ ഉള്ളിലുള്ളത് പിന്നീട് പറയാകെ ആവും. ഇത് പുറത്ത് നിന്ന് വരുന്നവരോട് കുറ്റങ്ങളും പ്രശ്‌നങ്ങളും പറയാൻ തുടങ്ങും. ഇത് ഗംഭീര വഴക്കിലേ ചെന്ന് അവസാനിക്കുകയുള്ളൂ.
പക്ഷം പിടിച്ച് പറയുന്നത്
ഭാര്യ ആയാലും അമ്മ ആയാലും തന്റെ ഭാഗം കേൾക്കണം, തന്റെ ഭർത്താവ് അല്ലെങ്കിൽ മകൻ തന്റെ ഭാഗത്ത് നിൽക്കണം എന്നേ ചിന്തിക്കുകയുള്ളൂ. പക്ഷേ വഴക്ക് നടക്കുന്ന സമയം ആരുടെയെങ്കിലും പക്ഷം പിടിച്ച് പറയുന്നത് നല്ല പ്രവണതയല്ല. രണ്ട് പേരെയും സ്വകാര്യമായി വിളിച്ച് ഇരു കൂട്ടരിൽ നിന്നുള്ള തെറ്റുകൾ അവരോട് തുറന്ന് പറയാനും മടിക്കരുത്. ഇല്ലെങ്കിൽ നിങ്ങൾ പക്ഷപാതപരമായി പെരുമാറുന്നതായി തോന്നിയേക്കാം.
ആൺമക്കളും ചെയ്യുന്ന ഏറ്റവും വലിയ തെറ്റുകളിൽ ഒന്നാണ് അമ്മ പറഞ്ഞ കാര്യങ്ങൾ ഭാര്യയോട് പറയും, അതുപോലെ, ഭാര്യ പറഞ്ഞ കാര്യങ്ങൾ അമ്മയോടും പറയും. ഇത്തരത്തിൽ നിങ്ങളോട് പറഞ്ഞ കാര്യങ്ങൾ പരസ്പരം ഷെയർ ചെയ്യുന്നത് കേൾക്കുന്നവരുടെ ഉള്ളിൽ ഇത് പറഞ്ഞവരെ കുറിച്ച് ദേഷ്യം നിലനിർത്തിയേക്കാം
ഇരുകൂട്ടരെയും തുല്യരായി കണക്കാക്കാൻ ശ്രദ്ധിക്കുക. അമ്മയ്ക്ക് അമ്മയുടെ സ്ഥാനവും ഭാര്യയ്ക്ക് ഭാര്യയുടെ സ്ഥാനവും മാനവും നൽകി സ്‌നേഹിക്കു
Discussion about this post