എറണാകുളം: ഈയടുത്ത് തീയറ്ററുകളെ ആവേശം കൊള്ളിച്ച ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ഫഹദ് ഫാസില്‍ നായകനായി എത്തിയ ആവേശം. രംഗണ്ണനായി ഫഹദ് തകര്‍ത്ത അഭിനയിച്ച സിനിമ കേരളത്തിലാകെ വലിയ ഓളമാണ് സൃഷ്ടിച്ചത്.
ആവേശം സംവിധാനം ചെയ്ത ജിത്തു മാധവ് മോഹന്‍ലാലുമായി ചേര്‍ന്ന് പുതിയ ചിത്രം ചെയ്യുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തുവരുന്നത്. ആശീര്‍വാദ് സിനിമാസ് ആയിരിക്കും ചിത്രം നിര്‍മ്മിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഡിസംബര്‍ 25ന് റിലീസ് പ്രഖ്യാപിച്ച മോഹന്‍ലാലിന്‍റെ ആദ്യ സംവിധാന സംരംഭം ‘ബറോസിന്‍റെ’ റിലീസിന് ശേഷം ഈ ചിത്രത്തിന്‍റെ കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് വന്നേക്കും എന്നാണ് വിവരം.
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘തുടരും’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്തിടെയാണ് മോഹന്‍ലാല്‍ പൂര്‍ത്തിയാക്കിയത്. അതിന് പിന്നാലെയാണ് മറ്റൊരു യുവ സംവിധായകനുമായി മോഹന്‍ലാല്‍ ചിത്രം ചെയ്യുന്നു എന്ന വിവരം പുറത്തുവരുന്നത്. അതേ സമയം മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിച്ച് എത്തുന്ന മഹേഷ് നാരായണന്‍ ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിക്കും.
Discussion about this post