അഭിനയത്തിലൂടെയും അവതരണത്തിലൂടെയും മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് മീര നന്ദൻ.ദിലീപിന്റെ നായികയായി മുല്ലയിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മീര മലയാളികളുടെ പ്രിയ നായികയായി. 2008 ലാണ് സിനിമാ അരങ്ങേറ്റം. തൊട്ടടുത്ത വർഷം വാൽമീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ൽ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ൽ കരോട്പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി. 2017 ന് ശേഷം സീനിമയിൽ സജീവമല്ലാത്ത മീര 2023 ൽ എന്നാലും എന്റളിയാ എന്ന ചിത്രത്തിൽ ഒരു അതിഥിവേഷത്തിൽ എത്തിയിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും ഫോട്ടോഷൂട്ടും ആങ്കറിംഗ് ജോലിയും മറ്റുമായി സോഷ്യൽമീഡിയയിൽ സജീവമാണ് താരം.
വിവാഹശേഷം വിദേശത്ത് താമസിക്കുന്ന താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ലണ്ടനിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ശ്രീജുവിനെയാണ് മീര വിവാഹം ചെയ്തത്.വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് മീരയുടേത്. മാട്രിമോണി സൈറ്റ് വഴി ഇരുവരും ആദ്യം പരിചയപ്പെട്ടെങ്കിലും, പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തിൽ വിവാഹം ഉറപ്പിക്കുകയായിരുന്നു.
ഇപ്പോഴിതാ മീരനന്ദന്റെ പഴയൊരു വീഡിയോ വൈറലാവുകയാണ്. കരിയറിന്റെ തുടക്ക കാലത്ത് സംഗീതത്തിന് പ്രാധാന്യം കൊടുത്ത താരം അമൃത ടിവിയിലെ സൂപ്പർ സ്റ്റാർ വേദിയിൽ ഓഡീഷന് പങ്കെടുക്കാനെത്തുന്നതിന്റെ വീഡിയോ ആണ് വീണ്ടും ആരോ സോഷ്യൽമീഡിയയിൽ പങ്കുവച്ചതും വൈറലാവുന്നതും. ദീപക് ദേവ്, അൽഫോൻസ് ജോസഫ്, ബാല ഭാസ്‌കർ എന്നിവർ ആയിരുന്നു ജഡ്ജസ് ആയി എത്തിയത്. തമാശകലർന്ന രീതിയിൽ പരിഹാസ്യരൂപേണ പല മത്സരാർത്ഥികളെയും ജഡ്ജസ് ആയി എത്തിയവർ അപമാനിച്ചിരുന്നു എന്ന കുറ്റപ്പെടുത്തൽ നിറയെ ഏറ്റുവാങ്ങിയ പരിപാടിയായിരുന്നു അത്.
പതിനഞ്ചോ പതിനാറോ പ്രായം മാത്രം തോന്നിക്കുന്ന മീരയെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.മാനസികമായി എന്തെങ്കിലും സങ്കടമുണ്ടോ ചിരി വരുന്നില്ല പാടുന്ന സമയത്ത് എന്നുള്ള അൽഫോൻസിൻറെ കമന്റും സഹ ജഡ്ജസിന്റെ എക്‌സ്‌പ്രെഷനും ചേർത്തിണക്കിയ ഒരു വീഡിയോ ആണ് ഇപ്പോൾ ചാനൽ തന്നെ പുറത്തുവിട്ടിരിക്കുത്. മുറിവേറ്റ സിംഹത്തിൻറെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു.എന്ന ക്യാപ്ഷൻ നൽകി പങ്കിട്ട വീഡിയോ മില്യൺ കാഴ്ചക്കാരെ നേടി എന്നതുമാത്രമല്ല മീര നന്ദൻ തന്നെ അതിനു കമന്റുമായി എത്തുകയും ചെയ്തു.
Discussion about this post