കൊച്ചി: സിനിമാപ്രേമികൾക്ക് ആവേശമായി സൂപ്പർഹിറ്റ് സിനിമകളുടെ ഒടിടി റിലീസ് പ്രഖ്യാപനം. വമ്പൻ ഒടിടി റിലീസുകളാണ് നവംബർ അവസാന ആഴ്ചയിൽ എത്തുന്നത്. മലയാളം ഉൾപ്പടെ നിരവധി സിനിമകളും സീരീസുകളുമാണ് എത്താൻ പോകുന്നത്. ദുൽഖർ സൽമാന്റെ ലക്കി ഭാസ്‌കർ (നെറ്റ്ഫ്‌ളിക്‌സ്- നവംബർ 28), സൈജു കുറുപ്പിന്റെ പൊറാട്ടുനാടകം(ആമസോൺ പ്രൈം), സുരാജ് വെഞ്ഞാറമൂടിന്റെയും വിനായകന്റെയും ഏറ്റവും പുതിയ ചിത്രം തെക്ക് വടക്ക്(മനോരമ മാക്‌സ്) ഉർവശി, പാർവതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശൻ, ലിജോമോൾ ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ഹെർ ഒടിടിയിലേക്ക്. ഫ്രൈഡേ, ലോ പോയിൻറ് എന്നീ സിനിമകൾക്കു ശേഷം ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹെർ. അഞ്ച് സ്ത്രീകളുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് ഹെർ പറയുന്നത്.( നവംബർ 29- മനോരമ മാക്‌സ്)
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തിയ ചിത്രമാണ് ഇടിയൻ ചന്തു മസോൺ പ്രൈമിലൂടെ നവംബർ 24 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.
ഷൈൻ ടോം ചാക്കോ നായകനായ കമൽ ചിത്രം വിവേകാനന്ദൻ വൈറലാണ് ഇപ്പോൾ ഒടിടിയിൽ കാണാം.ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ധ്യാൻ ശ്രീനിവാസനെ നായകനാക്കി എസ്.എൻ സ്വാമി സംവിധാനം ചെയ്ത ‘സീക്രട്ട്’ ഇപ്പോൾ ഒടിടിയിൽ കാണാം.മനോരമ മാക്‌സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
ശ്രീമുരളി നായകനായി എത്തിയ കന്നഡ ചിത്രം ബഗീര,നെറ്റ്ഫ്ളിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചു.എമിലി വാട്സണിനൊപ്പം തബുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ സീരിസാണ് ഡ്യൂൺ പ്രൊഫസി. സീരീസിൻറെ ആദ്യ എപ്പിസോഡ് പുറത്തുവന്നു. രണ്ടാമത്തെ എപ്പിസോഡ് നവംബർ 24ന് ജിയോ സിനിമയിലൂടെയാണ് പ്രദർശനത്തിന് എത്തിയത്.
ഏലിയൻ ഫ്രാഞ്ചൈസിലെ ഏഴാമത്തെ ചിത്രം. കെയ്ലി സ്പൈനി, ഡേവിഡ് ജോൺസൺ, ആർച്ചി റിനോസ്, ഇസബെല്ല മെർസിഡ് എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ഓഗസ്റ്റ് 23 ന് റിലീസ് ചെയ്ത ഹോളിവുഡ് ചിത്രം തിയറ്ററിൽ വൻ വിജയം നേടിയിരുന്നു. നവംബർ 21ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ചു.
ജ്യോതിർമയിയും കുച്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ബൊഗെയ്ൻവില്ല. 2024 ഡിസംബറിൽ എപ്പോഴെങ്കിലും OTT പ്ലാറ്റ്ഫോമിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഡിസ്‌നി ഹോട്ട്‌സ്റ്റാറാണ് ചിത്രം വാങ്ങിയിരിക്കുന്നത്. നസ്ലെൻ കെ ഗഫൂർ, അനിഷ്മ, ലിജോമോൾ ജോസ്, വിനീത് വാസുദേവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു ടെക്നോ-ത്രില്ലർ ഡ്രാമയാണ് ഞാൻ കാതലൻ. 2024 ഡിസംബറിൽ ചിത്രം OTT-ൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.മനോരമ മാക്സാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം വാങ്ങിയിരിക്കുന്നത്.
2024 ഓഗസ്റ്റിൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത ഒരു ത്രില്ലർ ചിത്രമാണ് ഫൂട്ടേജ്. ചിത്രത്തിൽ മഞ്ജു വാര്യർ, വിശാഖ് നായർ, ഗായത്രി അശോക് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. നീണ്ട കാത്തിരിപ്പിന് ശേഷം 2024 ഡിസംബറിൽ ഒടിടിയിൽ ഫൂട്ടേജ് റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
Discussion about this post