പത്തനംതിട്ട: പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണത്തിൽ അന്വേഷണം കടുപ്പിച്ച് പോലീസ്. സഹപാഠിയായ ആൺകുട്ടിയുമായി 17കാരി പ്രണയത്തിലായിരുന്നുവെന്നാണ് സൂചനയെന്നാണ് പോലീസ് പറയുന്നത്.കൂടുതൽ അന്വേഷണത്തിനായി സഹപാഠിയുടെ രക്ത സാമ്പിളുകൾ അടക്കം പരിശോധിക്കും. ഡിഎൻഎ പരിശോധനക്കായാണ് സാമ്പിളെടുക്കുന്നത്. ഗർഭസ്ഥ ശിശുവിൻറെ ഡിഎൻ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. കുട്ടിയുടെ പിതൃത്വം തെളിഞ്ഞാൽ സഹപാഠിയെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു. കേസിൽ ഇന്നലെ പോക്‌സോ വകുപ്പ് കൂടി പോലീസ് ചുമത്തിയിരുന്നു.പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ഗർഭിണി ആയിരുന്നു എന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയാണ് 17കാരി മരിച്ചത്. പനിയെ തുടർന്നുള്ള അണുബാധയ്‌ക്കെന്ന രീതിയിലാണ് ആശുപത്രിയിൽ പെൺകുട്ടി ചികിത്സ തേടിയത്. സംശയം തോന്നി പോസ്റ്റ്‌മോർട്ടം ചെയ്തപ്പോഴാണ് പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് തെളിഞ്ഞത്. ഗർഭം അലസിപ്പിക്കാൻ പെൺകുട്ടി അമിതമായി മരുന്നു കഴിച്ചത് അണുബാധയിലേക്കും തുടർന്ന് മരണത്തിലേക്കും നയിച്ചെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം. പെൺകുട്ടി ഗർഭസ്ഥ ശിശുവിനെ ഒഴിവാക്കാൻ മരുന്ന് കഴിച്ചത് ആരുടെ അറിവോടെ ആണെന്ന് പോലീസ് പരിശോധിക്കും.
Discussion about this post