കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. കൊച്ചിയിൽ അരങ്ങേറിയ ഐഎസ്എൽ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് എഫ്‌സി ഗോവ ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയത്. സീസണിൽ ബ്ലാസ്റ്റേഴ്സ് നേരിടുന്ന നാലാം ഹോം തോൽവിയാണിത്. 10 മത്സരങ്ങളിൽ അഞ്ചിലും പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് ടേബിളിൽ ഒൻപതാം സ്ഥാനത്ത് തുടരുകയാണ്.
കഴിഞ്ഞ മത്സരത്തിൽ നിന്ന് വിപരീതമായി കളിയുടെ തുടക്കം മുതൽ താളം കണ്ടെത്താൻ ബ്ലാസ്റ്റേഴ്സ് വിഷമിച്ചു. ഫസ്റ്റ് ഹാഫിൽ കാര്യമായ മുന്നേറ്റങ്ങൾ നടത്താൻ ലൂണയ്ക്കും സംഘത്തിനും സാധിച്ചില്ല. നാൽപതാം മിനിറ്റിൽ ഗോൾ കീപ്പർ സച്ചിൻ സുരേഷിന്റെ പിഴവിൽ നിന്നാണ് ഗോവ ഏക ഗോൾ കണ്ടെത്തിയത്. ഡിഫൻഡർ ബോറിസ് സിംഗായിരുന്നു സ്‌കോറർ.
രണ്ടാം പകുതിയിൽ മാറ്റങ്ങൾ വരുത്തി അറ്റാക്ക് ശക്തമാക്കിയിട്ടും സമനില ഗോൾ നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. മത്സരത്തിൽ ഉടനീളം മികച്ച ഡിഫൻഡിംഗാണ് ഗോവ കാഴ്ചവെച്ചത്. അവസാന നിമിഷം ലൂണയുടെ പാസിൽ നിന്ന് സമനില ഗോൾ നേടാൻ സന്ദീപ് സിംഗിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ലൂണയുടെ ഒരു ഫ്രീകിക്ക് കഷ്ടിച്ച് ഗോളാകാതെ പോയി.
കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം എവേ പോരാട്ടമാണ്. കരുത്തരായ ബംഗളൂരു എഫ്‌സിയാണ് എതിരാളികൾ. അതിന് ശേഷം ശക്തരായ മോഹൻ ബഗാനെയും അവരുടെ
Discussion about this post