പാലക്കാട്: സിനിമ നിർമ്മാതാവ് മനു പത്മനാഭൻ നായർ അന്തരിച്ചു. വെള്ളം, കൂമൻ അടക്കം നിരവധി സിനിമകളുടെ നിർമ്മാണ പങ്കാളിയായിരുന്നു അദ്ദേഹം. പാലക്കാട് വച്ചായിരുന്നു അന്ത്യം.
കോയമ്പത്തൂരിൽ നിന്നും വരുന്നതിനിടെ കെഎസ്ആർടിസി ബസിൽ പാലക്കാട് വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ബസിൽ തന്നെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടു പോയി.
Discussion about this post