ഗർഭിണിയാണെന്ന് അറിയുന്ന നിമിഷം മുതൽ മാതാപിതാക്കൾക്ക് പ്രതീക്ഷകൾ മുളപൊട്ടുകയായി. കുഞ്ഞിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളായിിക്കും പിന്നീട് അങ്ങോട്ട്. കുഞ്ഞ് നല്ല ആരോഗ്യത്തോടെ ജനിക്കാനാവശ്യമായ പോഷകങ്ങൾ ഉറപ്പാക്കുക,കുഞ്ഞിന് വേണ്ടിയുള്ള കളിപ്പാട്ടങ്ങളും ഉടുപ്പുകളും ഒരുക്കുക, കുഞ്ഞിന്റെ പേര് കണ്ടെത്തുക അങ്ങനെ തിരക്കിട്ട ജോലികളാണ് മാതാപിതാക്കൾക്ക്.
ഒറ്റ നോട്ടത്തിൽ മനോഹരമായ പേരാണെന്ന് തോന്നുമെങ്കിലും വാക്യം,ഘടന,അർത്ഥം എന്നിവ ഒത്തുചേർന്നാലേ പേര് പേരാകൂ. അതികപേരും ഭാഗ്യം നൽകുന്ന പേരുകൾ കണ്ടെത്താൻ ശ്രമിക്കാറുണ്ട്. പെൺകുട്ടികൾക്കുള്ള പേരുകൾ നോക്കുമ്പോൾ ഭാഗ്യകരമെന്ന് കരുതുന്ന ഒന്നാണ് ‘ഐറിസ്’. ഗ്രീക്ക് ഭാഷയിൽ മഴവില്ല് എന്നർത്ഥം വരുന്ന, ഭാഗ്യകരമെന്ന് വിശ്വസിക്കപ്പെടുന്ന ഒരു വാക്കാണിത്. മാതാപിതാക്കൾ മക്കൾക്കിടുന്ന പേരാണ് ദിയ. വെളിച്ചം എന്നാണ് ഈ സിംപിൾ പേരിന്റെ അർത്ഥം. റിദ്ധി- സമ്പത്ത്, സമൃദ്ധി എന്നൊക്കെയാണ് ഈ മനോഹരമായ പേരിനർത്ഥം.വൃന്ദ’-വിശുദ്ധ തുളസി’ ചെടിയെന്നും രാധാ ദേവിയെന്നുമാണ് ഈ പേരിന്റെ അർത്ഥം. സാൻവി-ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമായ ലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ടുകിടക്കുന്ന പേരാണിത്. വിശുദ്ധ എന്നും ഇതിനർത്ഥമുണ്ട്. ആനന്ദി- പരമാനന്ദം എന്നാണ് ഈ പേരിന്റെ അർത്ഥം. ജീവിതത്തിൽ എന്നും സന്തോഷം നിറയട്ടെയെന്ന വിശ്വാസത്തിലാണ് മാതാപിതാക്കൾ കുഞ്ഞിന് ഈ പേര് നൽകുന്നത്.
ഇനി നാമം ആൺകുട്ടികൾക്കാണ് വേണ്ടതെങ്കിൽ ദാ കുറച്ച് ഉദാഹരണങ്ങൾ നോക്കൂ.
ആദർശ് ആദർശം കൈവിടാത്തവൻ
ആദവ് സൂര്യൻ
ആദേഷ് നിർദേശം
ആധിക് ഏറ്റവും ഉന്നതൻ
ആധുനിക് പുരോഗതിയുള്ള
ആദി ആരംഭം
ആദി ദേവ് ദൈവങ്ങളിൽ ആദ്യത്തേത്
ആദിത്യ സൂര്യൻ
അഹാൻ – പ്രഭാത രശ്മി
ആകാർ – ആകൃതി, രൂപം
ആകാശ് ആകാശം
ആലാപ് രാഗം, പാട്ടിൻറെ ആദ്യ വരി
ആരവ് സന്തോഷം, സമാധാനം
ആരോഹ ഉയർച്ചയുള്ള
ആരുഷ് മഞ്ഞുകാല സൂര്യൻറെ ആദ്യ കിരണം
ആശിഷ് അനുഗ്രഹം
അശുതോഷ് മനസിന് സന്തോഷവും സമാധാനവും നൽകുന്നത്
ആസ്തിക് ദൈവ ഭക്തൻ
ആതിഷ് പുരോഗതി
ബിദ്യുത് – അറിവ് നിറഞ്ഞത്
ഭദ്രൻ – ശുഭം
ഭാസ്വർ – മഹത്വമുള്ളവൻ
ജിഷ്ണു- വിജയി
ചിന്മയ (സന്തോഷത്തോടെ)
ചന്ദ്രഭൻ (ചന്ദ്രൻ)
മൗര്യ- മഹത്വം
ഇതിഷ്- പരമശിവൻ
ജഗദീഷ് – പ്രപഞ്ചത്തിന്റെ നാഥൻ
കരുണേഷ്- കരുണയുടെ കർത്താവ്
ദർശൻ (ദർശനം)
മിതാൻഷ്- പുരുഷ സുഹൃത്ത്
ആത്മഗൗരവ് – അഭിമാനം
നന്ദീഷ് – പരമശിവൻ
ശാശ്വത്- നിത്യം
തൃണഭ്-വിഷ്ണു
പൂജിത്: ആരാധിച്ചു
ഗഗൻ: ആകാശം, സ്വർഗ്ഗം
ഏകാക്ഷ് – ഒറ്റക്കണ്ണുള്ള ശിവൻ
ഹൃഷികേശ്- ദൈവം വിഷ്ണു
ജക്ഷ് – സമ്പത്തിന്റെ ദൈവം
ഇനി പെൺകുട്ടികൾക്കിടാൻ പറ്റിയ നല്ല പേരുകൾക്ക് കുറച്ച് ഉദാഹരണങ്ങൾ നോക്കൂ
ഹൈമന്തിക – ശൈത്യകാലത്ത് വളരുന്നു
ആലയ- വീടും അഭയവും
ആമോദിനി – സുഗന്ധമുള്ള
ആനധിത – സന്തോഷമുള്ളവൻ
ആനമ്ര- എളിമയുള്ള
സാഞ്ജലി – പ്രാർത്ഥനയിൽ കൈകൂപ്പി
സദാ – എപ്പോഴും
ഗീതിക- വളരെ ചെറിയ ഈണമുള്ള ഗാനം.
രാഗവിനോദിനി – ഒരു രാഗത്തിൻ്റെ പേര്
രജനി -രാത്രി
രാധി – നേട്ടം പൂർണത വിജയം
പരിതുഷ്ടി- സംതൃപ്തി
പരിനീത – വിദഗ്ധ
പങ്കജാക്ഷി – താമരക്കണ്ണുള്ള
പദ്മസുന്ദരി – താമര പോലെ സുന്ദരി
പായൽ -കണങ്കാൽ
നളിക- താമര
നൈമിഷ- ക്ഷണികം
മാന്ധാരി – ബഹുമാന്യ
ഗാവ്യ – പൂന്തോട്ടത്തിൻ്റെ ദൈവം
വ്യാപ്തി- നേട്ടം സർവ്വവ്യാപിത്വം വ്യാപനം
വിവിത- സുന്ദരി
ചേതകി- ഒരു രാഗത്തിൻ്റെ പേര്; മുല്ലപ്പൂ
മാളവി രാജകുമാരി- ഒരു സംഗീത രാഗം
ലഷിക – ലക്ഷ്മി ദേവി
മധുബാല – സുന്ദരിയായ പെൺകുട്ടി
മാനവിക – പെൺകുട്ടി
ലക്ഷേത – വിശിഷ്ട
ലബോന്യ – ബുദ്ധിമാനായ സുന്ദരി
ലജ്ജന- എളിമ
ലജ്ജക – എളിമ
കാമദ- ഉദാരമതി
ജയ്മുനി – മുനിയുടെ പേര്
ബോധി- പ്രബുദ്ധൻ
ചിത്രാംഗദ- അർജുൻ്റെ സുന്ദരിയായ ഭാര്യ
വിരോചന- മിടുക്കി
വിപുല- സമൃദ്ധം
തുഷിത- സന്തോഷം
ത്രിനേത്ര – ദുർഗ്ഗാ ദേവി
ത്രിഗുണ- ദുർഗാദേവി
സ്വര – സരസ്വതി ദേവി
സാക്ഷി- സാക്ഷി
സരോജ്- താമര
സരജ്- സിമ്പിൾ
വൈജന്തിമാല- മഹാവിഷ്ണു
വൈജന്തി- പുഷ്പം
ബൃഹത്ജ്യോതി- അഗ്നിരസ്സ്
ദക്ഷ- ഭൂമി
ദക്ഷജ- മകൾ
ദാക്ഷായണി- ദുർഗാദേവി
ദക്ഷത- പരിചരണം
ഗീതശ്രീ- ഭഗവദ് ഗീത
ഹംസാനന്ദിനി- അത്യധികമായ സന്തോഷം
ഹൻസ- സ്വാൻ
കാമിക – ആഗ്രഹിക്കപ്പെടുന്നവൻ
നമിത- വിനയം
Discussion about this post