മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയ താരമാണ് ഫിറോസ് ഖാന്‍. പിന്നീട്, ബിഗ് ബോസ് ഷോയിലൂടെ ഫിറോസ് ഖാന്‍ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറുകയായിരുന്നു. ടെലിവിഷൻ മേഖലയിൽ പരിപാടികളുടെ അസിസ്റ്റന്റ്റ് ഡയറക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഫിറോസ് തന്റേതായ അഭിപ്രായങ്ങള്‍ കൊണ്ട് പല വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.
ഇപ്പോഴിതാ നടൻ മമ്മൂട്ടിയെ കുറിച്ച് ഫിറോസ് ഖാന്‍ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാവുന്നത്.
മമ്മൂട്ടി ചെയ്യുന്ന തെറ്റുകൾ ആളുകൾ ഗ്ലോറിഫൈ ചെയ്യുന്നുവെന്നായിരുന്നു ഫിറോസിന്റെ വാക്കുകൾ. ‘താരോത്സവത്തിലെ എൻ്റെ പെർഫോമൻസ് കണ്ടാണ് സംവിധായകൻ വിഎം വിനു എന്നെ മമ്മൂക്കയുടെ ഫേസ് ടു ഫേസ് എന്ന സിനിമയിലേക്ക് വിളിച്ചത്. മെയിൻ വില്ലൻ വേഷമാണ് ഞാൻ ചെയ്ത്.
കുട്ടിക്കാലം മുതൽ ടിവിയിലും സിനിമയിലും മറ്റും മാത്രം കണ്ടിട്ടുള്ളയാളാണല്ലോ മമ്മൂക്ക. അദ്ദേഹത്തിനൊപ്പമുള്ള എന്റെ ആദ്യ ഷോട്ട് തന്നെ അദ്ദേഹത്തിൻ്റെ മുഖത്തിന് നേരെ കൈ ചൂണ്ടിയുള്ളതായിരുന്നു. ആദ്യം രണ്ട്, മൂന്ന് പ്രാവശ്യം ഡയലോഗ് തെറ്റിപ്പോയി. പിന്നെ മമ്മൂക്ക എന്നെ കൂളാക്കിയപ്പോഴാണ് ഞാൻ പിന്നീട് ചെയ്തത്’ – ഫിറോസ് ഖാന്‍ പറഞ്ഞു.
മമ്മൂക്ക യഥാർത്ഥത്തിൽ പാവം മനുഷ്യനാണെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും അദ്ദേഹത്തില്‍ തനിക്ക് അംഗീകരിക്കാൻ പറ്റാത്ത ചില കാര്യങ്ങളുണ്ട്. സെറ്റിൽ അദ്ദേഹം ധരിച്ചിരിക്കുന്നതിനേക്കാൾ നല്ലൊരു ഷർട്ടിട്ട് ആരെങ്കിലും ധരിച്ച് വന്നാൽ അദ്ദേഹം അത് ഊരിപ്പിക്കും. അങ്ങനെയുള്ള ചില ഈഗോ കാര്യങ്ങൾ മമ്മൂട്ടിക്ക് വർക്കൗട്ടാകും. അതുപോലെ അദ്ദേഹം സെറ്റിൽ വന്നാൽ അദ്ദേഹമായായിരിക്കണം രാജാവ്.
അദ്ദേഹത്തിന്റെ അടിയാളന്മാരെപ്പോലെ നിൽക്കുന്ന ചില ആർട്ടിസ്റ്റുകള്‍ക്ക് വീണ്ടും വീണ്ടും മമ്മൂട്ടി ചാൻസ് കൊടുക്കും. നട്ടെല്ലില്ലാതെ നട്ടെല്ല് വളച്ച് നിൽക്കുന്ന ചില ടീമുകളുണ്ട്. ഞാനും അങ്ങനെ നിന്നിരുന്നെങ്കിൽ അദ്ദേഹത്തിന്റെ അടുത്ത പടത്തിൽ താനും ഉണ്ടാകുമായിരുന്നുവെന്നും ഫിറോസ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post