തിരുവനന്തപുരം; സിപിഐഎം വിട്ട് ബിജെപിയിലേക്ക് പോയ മധു മുല്ലശ്ശേരിയുടെ മകൻ മിഥുൻ മുല്ലശ്ശേരിയെ പുറത്താക്കി ഡിവൈഎഫ്‌ഐ. മധുവിന് ഒപ്പം മിഥുനും ബിജെപിയിൽ ചേരാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മിഥുൻ മുല്ലശ്ശേരിയെ ഡിവൈഎഫ്‌ഐ പുറത്താക്കിയത്. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായിരുന്നു മിഥുൻ.
മധുവിനെ ഇന്നലെ രാവിലെ സിപിഐഎമ്മിൽനിന്ന് പുറത്താക്കിയതായി സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു. ഇന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മധു മുല്ലശ്ശേരിയ്ക്ക് പാർട്ടി അംഗത്വം നൽകും. പിതാവിന് പിന്നാലെ മധുവിന്റെ മകൾ മാതുവും ബിജെപിയിൽ ചേരും.
സിപിഎമ്മിൽ പ്രവർത്തിക്കുമ്പോൾ തന്നെ താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിരുന്നുവെന്ന് മധു മുല്ലശ്ശേരി പറഞ്ഞിരുന്നു. ഏരിയ സെക്രട്ടറി സ്ഥാനം നൽകാത്തത് കൊണ്ടല്ല പാർട്ടി വിട്ടതെന്നും ലഭിച്ചിരുന്നുവെങ്കിലും പോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മധുവിന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ എന്നിവർ മധുവിനെ ഷാളണിയിച്ച് സ്വീകരിച്ചു.
Discussion about this post