ശ്രീനഗർ : കശ്മീരിൽ സൈനിക പോസ്റ്റിന് നേരെ ഭീകരാക്രമണം. സൈനിക പോസ്റ്റിന് നേരെ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ സൈനിക പോസ്റ്റിന് നേരെയാണ് ആക്രമണം നടന്നത്.
ഇന്ത്യൻ സൈന്യത്തിന് നേരെ ഭീകരർ രണ്ട് ഗ്രനേഡുകൾ എറിഞ്ഞതായി അധികൃതർ അറിയിച്ചു. സുരൻകോട്ട് മേഖലയിലെ സൈനിക ക്യാമ്പിന് പിന്നിലെ സൈനിക പോസ്റ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ആളപായം ഇല്ല. ആക്രമണത്തിന് തൊട്ടു പിന്നാലെ തന്നെ സുരക്ഷാ സൈന്യം ഭീകരർക്കായുള്ള തിരച്ചിൽ ആരംഭിച്ചു.
ഭീകരർ സൈനിക പോസ്റ്റിനു നേരെ എറിഞ്ഞ രണ്ട് ഗ്രനേഡുകളിൽ ഒന്ന് മാത്രമാണ് പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച രാവിലെ ശ്രീനഗറിലെ ഹർവാനിലെ ദച്ചിഗാം വനത്തിൻ്റെ മുകൾ ഭാഗത്ത് സംയുക്ത സൈന്യത്തിന്റെ കോർഡൻ ഓപ്പറേഷനിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചിരുന്നു. ലഷ്കർ ഭീകരനായ ജുനൈദ് അഹമ്മദ് ഭട്ട് ആണ് കൊല്ലപ്പെട്ടത്.
Discussion about this post