കൊച്ചി: കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന് മലയാളികൾ. 700 കോടി രൂപയോളം തട്ടിയ സംഭവത്തിൽ 1425 മലയാളികളാണ് പ്രതിസ്ഥാനത്തുള്ളത്. ഗൾഫ് ബാങ്ക് കുവൈത്ത് ഷെയർ ഹോൾഡിങ് കമ്പനി പബ്ലിക്’ എന്ന സ്ഥാപനത്തിൽ നിന്നാണ് പണം തട്ടിയത്. പണം തട്ടിയവരിൽ ഏറെയും നഴ്സുമാരാണെന്നാണ് വിവരം.
കേരളത്തിലേക്കും അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും വായ്പയെടുത്തവർ കടന്നുവെന്നാണ് കുവൈത്ത് ബാങ്ക് അധികൃതർ സംസ്ഥാന പോലീസിനെ അറിയിച്ചത്. ഗൾഫ് ബാങ്കിന്റെ ഡപ്യൂട്ടി ജനറൽ മാനേജർ കേരളത്തിൽ എത്തി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് പരാതി നൽകി. കേസന്വേഷണം ക്രൈം ബ്രാഞ്ചിന് നൽകി. ദക്ഷിണ മേഖലാ ഐജി അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കും.
മൂന്നു മാസം മുൻപാണ് ബാങ്ക് അധികൃതർ തട്ടിപ്പു കണ്ടെത്തിയത്. വായ്പ എടുത്തശേഷം കൃത്യമായി തിരിച്ചടച്ച് ബാങ്കിന്റെ വിശ്വാസ്യത നേടിയശേഷമാണ് തട്ടിപ്പ് നടത്തുന്നത്.
Discussion about this post