കൊച്ചി: സമൂഹമാദ്ധ്യമങ്ങളിലെ മിന്നും താരമാണ് ഹണിറോസ്. താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും നിരവധി ആരാധകരാണുള്ളത്.കേരളത്തിലെ ഉദ്ഘാടനങ്ങളുടെ ബ്രാന്റ് അംബാസിഡർ എന്നാണ് ഇന്ന് ഹണി റോസ് അറിയപ്പെടുന്നത്.20 വർഷങ്ങൾക്ക് മുൻപ് വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാളത്തിലും അന്യഭാഷകളിലുമായി നിരവധി മികച്ച കഥാപാത്രങ്ങൾ ചെയ്തു.
ഇപ്പോഴിതാ തന്റെ വിവാഹസ്വപ്‌നങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. ഒരു പ്രണയം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ആരെയും പ്രണയിക്കുന്നില്ല, നല്ലൊരാൾ വന്നാൽ വിവാഹം കഴിക്കും. എനിക്ക് ചേരുന്ന ഒരാളാകണം. ആ വ്യക്തിയെ കാണുമ്പോൾ എനിക്ക് മനസിലാകും. ഒരു വൈബുണ്ടാകണം. വീട്ടുകാർ കണ്ടുപിടിച്ചാൽ നല്ലതാണ്. വലിയ സങ്കൽപ്പങ്ങളൊന്നുമില്ല. കുട്ടിക്കാലത്ത് സങ്കൽപ്പങ്ങൾ ഒരുപാടുണ്ടായിരുന്നു. നമ്മുടെ ആഗ്രഹങ്ങൾക്ക് തടസം നിൽക്കുന്ന ഒരു വ്യക്തിയായിരിക്കരുത്. സ്വാർത്ഥത ഉണ്ടാകരുതെന്ന് താരം പറയുന്നു.
താൻ സിനിമയിൽ വന്ന കാലം മുതൽക്കേ ഉദ്ഘാടനങ്ങൾക്ക് പോകുമായിരുന്നു. കോവിഡ് കഴിഞ്ഞതിന് ശേഷമാണ് ഏറ്റവും അധികം ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയതെന്നും ഹണി റോസ് പറയുന്നു.യൂട്യൂബ് ചാനലുകൾ കാരണമാണ് കൂടുതൽ പ്രശസ്തി ലഭിച്ചത്. ജുവലറികളും തുണിക്കടകളും മാത്രമല്ല ഉദ്ഘാടനം ചെയ്തിട്ടുളളത്. പെട്രോൾ പമ്പ് ഉദ്ഘാടനം ചെയ്യാനും എനിക്ക് കോൾ വന്നിട്ടുണ്ട്. അത് എന്തിനാണെന്ന് അറിയില്ലെന്ന് താരം കൂട്ടിച്ചേർത്തു.
Discussion about this post