രാത്രികളിൽ നിരന്തരമായി ചുമയ്ക്കുന്ന പ്രശ്നമുണ്ടോ? എല്ലാ ചുമകളെയും നിസ്സാരമായി കാണരുത്, ഇത് ഒരുപക്ഷേ നിങ്ങളുടെ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നമായിരിക്കാം. ശരീരത്തിലേക്ക് രക്തം എത്തിക്കാൻ ഹൃദയത്തിന് ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ അത് ശ്വാസകോശത്തിലേക്ക് എത്തുകയും നിരന്തരമായ ചുമയ്ക്ക് കാരണമാവുകയും ചെയ്യുന്നതാണ്. പ്രത്യേകിച്ച് രാത്രിയിൽ കിടക്കുന്ന സമയത്ത് നിങ്ങൾ സ്ഥിരമായി ചുമയ്ക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെട്ട സ്ഥിതിയിലല്ലെങ്കിൽ അത് നമ്മുടെ ശരീരത്തിൽ പല ലക്ഷണങ്ങളായും കാണിച്ചു തരുന്നതാണ്. നിങ്ങളുടെ ഹൃദയം ശരിയായി പ്രവർത്തിക്കുന്നില്ല എന്നുള്ളതിന്റെ ലക്ഷണങ്ങളിൽ ഒന്നാണ് കാലുകളിൽ ഉണ്ടാകുന്ന വീക്കം. നീർക്കെട്ട് പോലുള്ള പ്രശ്നങ്ങൾ കാലുകളിൽ ഉണ്ടാകുന്നതിന് പ്രധാനമായും കാരണമാകുന്നത് ഹൃദയത്തിന്റെ പ്രവർത്തനം കുറയുന്നതുമൂലം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വേണ്ടത്ര രക്തചംക്രമണം നടക്കുന്നില്ല എന്നുള്ളതാണ്.
കാലിലെ വീക്കവും നീരും മാത്രമല്ല മോണ വീക്കം, ശ്വാസംമുട്ടൽ, ക്രമരഹിതമായ ഹൃദയസ്പന്ദനം എന്നിവയും ശ്രദ്ധ കൊടുക്കേണ്ട ലക്ഷണങ്ങളാണ്. സ്ഥിരമായി നീണ്ടുനിൽക്കുന്ന കാൽവിരലുകളിലെ വേദന, ഉറക്കം സ്ഥിരമായി തടസ്സപ്പെടുന്നത്, സ്ഥിരമായി ഉണ്ടാകുന്ന പുറം വേദന, പുരുഷന്മാരിൽ ഉണ്ടാകുന്ന ഉദ്ധാരണക്കുറവ് എന്നിവയും പലപ്പോഴും ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ ആകാറുണ്ട്. ഇങ്ങനെ ഹൃദയം ശരീരത്തിൽ കാണിച്ചുതരുന്ന ലക്ഷണങ്ങൾ എത്രയും പെട്ടെന്ന് മനസ്സിലാക്കി വിദഗ്ധ ചികിത്സ തേടിയാൽ അത്രത്തോളം നിങ്ങൾക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാകുന്നതാണ്.
Discussion about this post