മധുരം കഴിക്കാൻ ഇഷ്ടമല്ലാത്തവർ ആരുണ്ടല്ലേ… സന്തോഷവേളകളിലും വെറുതെ ഇരിക്കുമ്പോഴും ഇത്തിരി മധുരം കഴിക്കുമ്പോൾ ഒരു സുഖമാണ് അല്ലേ.. എന്നാൽ ഒരുഗ്രൻ ലഡ്ഡു കഴിച്ചാലോ വെറും ലഡ്ഡുവല്ല. അംബാനി ലഡ്ഡു തന്നെ ആകട്ടെ. അംബാനി കല്യാണത്തിന് ശേഷം ഏറെ വൈറലായ ഈ ലഡ്ഡുവിന്റെ റെസിപ്പി ഇതാ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
നമ്മൾ സാധാരണ കഴിക്കുന്നത് പോലെയുള്ള മഞ്ഞയും ചുവപ്പും ലഡ്ഡുവല്ല. പോഷകസമ്പുഷ്ടമായ ലഡ്ഡുവാണിത്. ഡ്രൈ ഫ്രൂട്‌സും നട്‌സുമെല്ലാണ് ഇത് ഉണ്ടാക്കാൻ ആവശ്യം.
ചേരുവകൾ: ബദാം കശുവണ്ടി പിസ്ത മഖാന ഈന്തപ്പഴം (കുരുവില്ലാത്തത്) ആപ്രിക്കോട്ട്, അത്തിപ്പഴം ഉണക്കമുന്തിരി സൺഫ്‌ലവർ സീഡ്, എള്ള്(ഓപ്ഷണൽ) – 2 ടീസ്പൂൺ നെയ്യ് ഉണ്ടാക്കുന്ന രീതി
ഇവ തയ്യാറാക്കാനായി ആദ്യം ബദാം, കശുവണ്ടി എന്നിവ മിതമായ ചൂടിൽ വറുത്തെടുക്കുക. ശേഷം പിസ്ത കൂടി ചേർത്ത് വീണ്ടും 2-3 മിനിറ്റ് ഫ്രൈ ചെയ്യുക. ബദാം ഇളം ഗോൾഡൻ നിറമാകുമ്പോൾ തീ ഓഫ് ചെയ്യാം. ഇനി ഈന്തപ്പഴം, ഉണങ്ങിയ ആപ്രിക്കോട്ട്, അത്തിപ്പഴം എന്നിവ ഒരു ചൂടുള്ള ചട്ടിയിലിട്ട് വറുക്കുക. ഇനി മേൽപ്പറഞ്ഞ എല്ലാ ചേരുവകളും തണുത്തുകഴിഞ്ഞാൽ ഇവയെല്ലാം കൂടി മിക്‌സിലിട്ട് ചതച്ചെടുക്കുക. ഇനി ഈ മിശ്രിതം ലഡ്ഡുവിൻറെ അളവിൽ ഉരുട്ടിയെടുക്കുക. ഇതോടെ ഹെൽത്തി ലഡ്ഡു റെഡി.
Discussion about this post