ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും കഠിനാധ്വാനം ചെയ്യുന്ന അവയവം… ഇരിക്കമോ നിൽക്കണോ കരയണോ ചിരിക്കണോ വേദനിക്കണോ എന്ന് അവൻ തീരുമാനിക്കും. തലച്ചോറെന്ന് സൂപ്പർ അവയവത്തിന് പ്രത്യേകതകൾ ഏറെയാണ്. ഇതിന്റെ പ്രവർത്തനമികവാണല്ലോ മനുഷ്യനെ ജീവിവർഗത്തിലെ ബുദ്ധിമാനായി അവരോധിക്കാൻ കാരണമായത്. അപ്പോൾ ലോകത്തിലെ ഏറ്റവും പ്രശസ്തമായ തലച്ചോർ ആരുടേതായിരിക്കും? സംശയമെന്ത് ബുദ്ധിരാക്ഷസനായ ഐൻസ്റ്റീനിന്റെയോ ന്യൂട്ടൺന്റേയോ ആണെന്നാവും ആദ്യം വരുന്ന ഉത്തരങ്ങൾ. എന്നാൽ ശാസ്ത്രലോകത്ത് പ്രത്യേകിച്ച് വൈദ്യശാസ്ത്രരംഗത്ത് പുത്തൻ പരീക്ഷണങ്ങൾ നടത്തുന്നവർക്ക് ഇടയിൽ ഐൻസ്റ്റീനിന്റെ തലച്ചോറിനോളം ഇഷ്ടമുള്ള ഒരു തലച്ചോർ കൂടി ഉണ്ട്.
അത് ഏതാണാ തല എന്നല്ലേ.. ഹെന്റ്ി ഗുസ്താവ് മൊലൈസൺ എന്ന വ്യക്തിയുടേതാണ് ഈ തലച്ചോർ. ഐക്യു കൂടുതലുള്ളത് കൊണ്ടോ സമ്പന്നനായത് കൊണ്ടോ അല്ല ഇദ്ദേഹത്തിന്റെ തലച്ചോർ ഇപ്പോഴും വിലപിടിപ്പുള്ളതായത് മറിച്ച് അദ്ദേഹത്തിന്റെ തലച്ചോറിൽ നടത്തിയ ഒരു ശസ്ത്രക്രിയ മൂലമാണ്. 1953 ൽ കഠിനമായ അപസ്മാരം നിർത്താൻ ഉദ്ദേശിച്ച് അദ്ദേഹത്തിന് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന് ശേഷം ഏതാനും മിനിറ്റുകൾ നീണ്ടുനിൽക്കുന്ന ഓർമ്മശക്തി മാത്രമേ അദ്ദേഹത്തിന് പിന്നീട് ഉണ്ടായിരുന്നുള്ളൂ.
1926 ഫെബ്രുവരി 26 ന് ജനിച്ച ഹെൻറി മൊലൈസൺ, ഒൻപതാം വയസ്സിൽ സൈക്കിൾ അപകടത്തിൽ പെട്ടതിനെ തുടർന്നാണ് അപസ്മാരം ബാധിച്ചത്. ഹെൻറി മൊലൈസൺ 1953-ൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി, അത് അപസ്മാരം ഭേദമാക്കിയെങ്കിലും, പുതിയ ഓർമ്മകൾ സൃഷ്ടിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ അത് നശിപ്പിച്ചു ആന്ററോഗ്രേഡ് ഓർമ്മക്കുറവ് എന്നറിയപ്പെടുന്ന ഒരു അവസ്ഥ. ശസ്ത്രക്രിയയ്ക്കുശേഷം 55 വർഷം ഹെൻറി മൊലൈസൺ ഒരു പുതിയ ഓർമ്മ പോലും രൂപപ്പെടുത്താൻ കഴിയാതെ ജീവിച്ചു തീർത്തു.
ഹെൻറി മൊലൈസന്റെ മസ്തിഷ്‌കം പ്രധാനമായത് അത് തലച്ചോറിന്റെ മെമ്മറി പ്രവർത്തനം ഉത്ഭവിക്കുന്ന (ഹിപ്പോകാമ്പസ്) കൃത്യമായ ഭാഗം നിർണ്ണയിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു എന്നതാണ്.2008 ഡിസംബറിൽ ഹെൻറി മൊലൈസൺ മരിച്ചപ്പോൾ, യുസി സാൻ ഡിയാഗോയിലെ ബ്രെയിൻ ഒബ്‌സർവേറ്ററിക്ക് മസ്തിഷ്‌കം ദാനം ചെയ്തു. അതിനുശേഷം, മൊലൈസന്റെ മസ്തിഷ്‌കം 2,401 എഴുപത് മൈക്രോൺ കട്ടിയുള്ള കഷ്ണങ്ങളാക്കി. ഇപ്പോഴും പരീക്ഷണം ഇതിന് മേൽ തുടരുകയാണ്.
Discussion about this post