പഴങ്ങളും പച്ചക്കറികളും ഇല്ലാതെ നമുക്ക് ഒരു ജീവിതം ഇല്ല അല്ലേ… മത്സ്യങ്ങളും മാംസവും മുട്ടയും ഒഴിവാക്കിയാലും പഴങ്ങളും പച്ചക്കറിയും ഇല്ലെങ്കിൽ വേണ്ടത്ര പോഷകം ലഭിക്കാതെ നാം എപ്പോഴെ മരിച്ച് മണ്ണടിഞ്ഞുപോകും. അത് കൊണ്ട് തന്നെ പലതരം പച്ചക്കറികളും പഴങ്ങളും നാം നട്ടുപിടിപ്പിക്കും ചിലത് കടയിൽപോയി വാങ്ങും. വില കൊടുത്ത് വാങ്ങുന്നതായതിനാൽ ഗുണനിലവാരം ഉറപ്പാക്കിയിട്ടേ നമ്മൾ സഞ്ചിയിലാക്കി വീട്ടിലെത്തിക്കാറുള്ളൂ.
പഴങ്ങൾ കടയിൽ പോയി വാങ്ങുന്നവർ എപ്പോഴെങ്കിലും അതിലൊട്ടിച്ചിരിക്കുന്ന സ്റ്റിക്കറുകൾ ശ്രദ്ധിച്ചിട്ടുണ്ടോ/ വിലയല്ലാതെ ചില അക്കങ്ങൾ കൂടി അതിൽ എഴുതിയിട്ടുണ്ടാവും. അത് എന്തിനാണെന്ന് അറിയാമോ? പഴങ്ങളുടെ ഗുണനിലവാരം സൂചിപ്പിക്കുന്നതാണ് ഇത്. ഈ പഴങ്ങളെ വളർത്തിയെടുക്കുന്നത് എന്ന് കൂടി സൂചിപ്പിക്കുന്നതാണ് ഈ അക്കങ്ങൾ. ഓർഗാനിക്, പരമ്പരാഗതമായ രീതി, ജനിതകമാറ്റം വരുത്തിയത് എന്ന് ഇങ്ങനെയാണ് പഴങ്ങളുടെ ഈ അക്കങ്ങൾ സൂചിപ്പിക്കുന്നത്.
നാലിൽ തുടങ്ങുന്ന നമ്പറുകളാണ് ഫ്രൂട്ട്‌സിലുള്ളതെങ്കിൽ അത് മുഴുവനായും കെമിക്കലുകളും കീടനാശിനിയും കുത്തി വച്ച് വളർത്തിയതെന്നാണ് സൂചിപ്പിക്കുന്നത്.എട്ടിൽ തുടങ്ങുന്ന അഞ്ച് അക്കങ്ങളുള്ള ഒരു കോഡാണ് കാണുന്നതെങ്കിൽ അത് പകുതി നാച്ചുറലും പകുതി കെമിക്കലുമാണെന്നാണ് സൂചിപ്പിക്കുന്നത്. ഏതെങ്കിലും ഫ്രൂട്ടസിൽ ഒൻപതിൽ തുടങ്ങുന്ന അഞ്ച് അക്കങ്ങളാണ് ഉള്ളതെങ്കിൽ അത് തികച്ചും ഓർഗാനിക് ആണെന്നാണ് പറയപ്പെടുന്നത്.
Discussion about this post