രുചിയ്ക്കും ആരോഗ്യത്തിനും നമുക്ക് ജീവിതത്തിൽ നിന്ന് മാറ്റിനിർത്താനാവാത്ത വസ്തുവാണ് ഉപ്പ്. അമിതമായാൽ വിഷമാണെങ്കിലും ഉപ്പിന് അനേകായിരം ഗുണങ്ങളുണ്ട്. അറിഞ്ഞ് ഉപയോഗിക്കുക എന്നതാണ് അതിന്റെ പ്രായോഗികത. സോഡിയം, പൊട്ടാസ്യം, മഗ്‌നീഷ്യം, കാൽസ്യം തുടങ്ങിയ സുപ്രധാന പോഷകങ്ങൾ ഉപ്പിൽ അടങ്ങിയിട്ടുണ്ട്. ജലാംശം നിലനിർത്തുന്നതിനും ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾ നിലനിർത്തുന്നതിനും ഇവ നിർണായകമാണ്
ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ ഒരു നുള്ള് ഉപ്പ് ചേർത്ത് കുടിക്കുന്നത് ജലദോഷം പോലുള്ള സീസണൽ രോഗങ്ങൾക്കെതിരെ പോരാടാൻ സഹായിക്കും. ഉപ്പുവെള്ളം കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. വെള്ളത്തിൽ ഒരു നുള്ള് ഉപ്പ് കലർത്തി കുടിക്കുന്നത് ജലാംശം, ഇലക്ട്രോലൈറ്റ് ബാലൻസ്, ദഹനം എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ഉപ്പ് ചേർത്ത വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും സഹായിക്കും.
രാവിലെ ചെറിയ അളവിൽ ഉപ്പിട്ട വെള്ളം കുടിക്കുന്നത് അടിഞ്ഞുകൂടിയ മാലിന്യങ്ങൾ പുറന്തള്ളാനും ആരോഗ്യകരമായ ആന്തരിക അന്തരീക്ഷം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ഉപ്പിട്ട വെള്ളം കുടിച്ച് കൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെയും ഊർജ്ജ നിലയെയും മെച്ചപ്പെടുത്താൻ സഹായിക്കും. പ്രഷർ രോഗികൾ ഡോക്ടറുടെ അനുവാദത്തോട് കൂടിയേ ഇതിന് മുതിരാവൂ.
ഉപ്പിട്ട വെള്ളത്തിലെ കുളി കുട്ടികളും മുതിർന്നവരുമടക്കം ആർക്കും പരീക്ഷിയ്ക്കാവുന്ന ഒന്നാണ്. പല സൗന്ദര്യ, ആരോഗ്യ ഗുണങ്ങളും ഒരുപോലെ നൽകുന്ന ഒന്നാണിത്ശുദ്ധവും സ്വാഭാവികവുമായിട്ടാണ് ഉപയോഗിക്കുന്നതെങ്കിൽ ഉപ്പ് വെള്ളത്തിലെ കുളിയിലൂടെ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്ന നിരവധി ധാതുക്കളും പോഷകങ്ങളും ലഭിക്കും.ഇതിലടങ്ങിയിട്ടുള്ള മഗ്‌നീഷ്യം, കാത്സ്യം, ബ്രോമൈഡ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ ചർമ്മത്തിലെ സുഷിരങ്ങൾ ആഗിരണം ചെയ്യും. ചർമ്മത്തിന്റെ ഉപരിതലം വൃത്തിയാക്കി ആരോഗ്യവും തിളക്കവും നൽകും.ഉപ്പിട്ട വെള്ളത്തിൽ കുളിയ്ക്കുന്നത് പല തലത്തിലും ചർമസൗന്ദര്യത്തെ സഹായിക്കുന്ന ഒന്നുമാണ്. സാധാരണ ഉപ്പല്ലെങ്കിൽ ബാത്ത് സാൾട്ട് ഇട്ടു കുളിയ്ക്കുന്നതും ഏറെ നല്ലതാണ്.
ഗ്രീസോ ഓയിലോ എന്തുമാവട്ടെ. മേലെ തീ പിടിച്ചാൽ അൽപ്പം ഉപ്പ് വിതറുക. തീ പെട്ടെന്ന് അണയും.ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് സ്പൂൺ ഉപ്പിട്ട് അതിൽ മുട്ട മെല്ലെ ഇറക്കുക. നല്ല മുട്ടയാണെങ്കിൽ താഴ്ന്നു പോകും. ചീഞ്ഞമുട്ട പൊങ്ങിക്കിടക്കുകയും ചെയ്യും.തേനീച്ച പോലുള്ള പ്രാണികൾ കുത്തിയാലോ കടിച്ചാലോ ആ ഭാഗത്ത് ഉപ്പ് വിതറുന്നത് വേദനയ്ക്ക് ആക്കം നൽകും. തൊണ്ട വേദനയോ മോണയിൽ പഴുപ്പോ മൂലം കഷ്ടപ്പെടുകയാണെങ്കിൽ ഉപ്പുവെള്ളം ഉപയോഗിച്ച് കവിൾകൊള്ളുന്നത് നല്ലതാണ്. അത് ചെയ്യുന്നത് മൂലം ആരോഗ്യകരമായ പിഎച്ച് അളവ് നിലനിർത്തി അനാവശ്യ ബാക്ടീരിയകൾ വായിൽ വളരുന്നത് ഒഴിവാക്കാനാകും.
ശരീരഭാരം നിയന്ത്രിക്കും, സ്ട്രെസിനെ കുറയ്ക്കും: നേരിട്ടല്ലെങ്കിൽ കൂടി ഉപ്പുവെള്ളം മിതമായ അളവിൽ കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ പരോക്ഷമായി സഹായിക്കും. അതും രാവിലെ തന്നെ കുടിക്കാൻ ശ്രമിച്ചാൽ അത് ഗുണമാവും. ഒപ്പം സ്ട്രെസ് നിയന്ത്രിക്കാനും ഉപ്പ് വെള്ളം ഉത്തമമാണ്.
Discussion about this post