മലയാളികള്‍ക്ക് എന്നും പ്രിയ താരമാണ് ജയറാം. നിരവധി ജനപ്രിയ വേഷങ്ങളിലൂടെ മലയാളികളുടെ വീട്ടിലെ ഒരാളായി ജയറാം മാറിയിട്ടുണ്ട്. മലയാള സിനിമയില്‍ എല്ലാ താരങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ജയറാം ഇപ്പോഴിതാ മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്.
തന്റെ ജീവിതത്തിലെ ഉയർച്ച താഴ്ചകളെല്ലാം താന്‍ പങ്കുവയ്ക്കുന്നയാളാണ് മമ്മൂട്ടിയെന്ന് ആണ് ജയറാം പറയുന്നത്. ഒരു കാലത്ത് തന്റെ സിനിമകൾ പരാജയപ്പെട്ടിരുന്ന സമയത്ത് തന്നെ വിളിച്ച് ആശ്വസിപ്പിച്ചത് മമ്മൂട്ടിയായിരുന്നുവെന്നും ജയറാം പറയുന്നു.
ജീവിതത്തിലെ തന്റെ എല്ലാ നല്ല മുഹൂർത്തങ്ങളും, നല്ല കാര്യങ്ങളും വിജയങ്ങളും പങ്കുവയ്ക്കുന്ന വല്യേട്ടന്‍ ആണ് മമ്മൂട്ടിയെന്ന് ജയറാം പറയുന്നു. തുടക്കം മുതൽ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അദ്ദേഹവുമായിട്ടാണ് പങ്കുവയ്ക്കുന്നത്. തിരിച്ചടികളും സന്തോഷങ്ങളുമൊക്കെ വരുമ്പോൾ. അതേപോലെ തന്നെ അദ്ദേഹം ഇങ്ങോട്ടും പറയും. ഒരിക്കല്‍ താന്‍ ഓഡിയോ ലോഞ്ചിൽ ഒരു മിമിക്രി ചെയ്തു. അത് ഹിറ്റായ സമയത്ത് അദ്ദേഹത്തിൻ്റെ റൂമിൽ പ്രൊജക്ടറിൽ ഫുളായി 50 പ്രാവശ്യം അത് കണ്ടുകൊണ്ടിരിക്കുകയാണ്. അന്ന് അദ്ദേഹം തന്നെ വിളിച്ച് അഭിനന്ദിച്ചുവെന്നും ജയറാം പറഞ്ഞു.
Discussion about this post