കോട്ടയം: തട്ടിപ്പ് സംഘത്തിന്റെ വെർച്വൽ അറസ്റ്റിൽ നിന്ന് ഡോക്ടറെ ലൈവായി രക്ഷപ്പെടുത്തി പോലീസ്. ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറെ തട്ടിപ്പ് സംഘം വെർച്വൽ അറസ്റ്റ് ചെയ്തത്.
ഡോക്ടറുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കൂടുതൽ തുക ട്രാൻസാക്ഷൻ നടക്കുന്നത് ശ്രദ്ധയില്‍പെട്ട ബാങ്കിന്റെ ഇന്റേണൽ സെക്യൂരിറ്റി വിഭാഗം പോലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ പോലീസ് ഡോക്ടറുടെ വീട്ടിൽ എത്തിയപ്പോഴാണ് കുരുക്ക് മനസ്സിലായത്.
കൊറിയർ സർവീസ് വഴി ലഹരിവസ്തുക്കളും സ്ഫോടക വസ്തുക്കളും കടത്തി എന്ന് പറഞ്ഞാണ് ഡോക്ടറെ സംഘം സമീപിച്ചത്. ഇതിന് പിന്നാലെ ഡോക്ടറിൽ നിന്നും 5 ലക്ഷം രൂപ തട്ടിപ്പ് സംഘം കൈക്കലാക്കി. അറസ്റ്റ് ചെയ്യാൻ സുപ്രീം കോടതി ഉത്തരവുണ്ടെന്ന് പറഞ്ഞ തട്ടിപ്പ് സംഘം ഡോക്ടറെ വെർച്വൽ അറസ്റ്റ് ചെയ്യുകയാണെന്നും വ്യക്തമാക്കി. ഇങ്ങനെയാണ് ഡോക്ടറെ വലയിലാക്കുകയായിരുന്നു.
പോലീസ് ഡോക്ടറുടെ വീട്ടില്‍ എത്തിയെങ്കിലും ചങ്ങനാശ്ശേരി പോലീസിന്റെ അന്വേഷണത്തോട് ആദ്യ ഘട്ടത്തിൽ ഡോക്ടർ സഹകരിച്ചിരുന്നില്ല. പിന്നീട് പോലീസിന്റെ ശക്തമായ ഇടപെടല്‍ കൊണ്ട് ഡോക്ടറെ പോലീസ് രക്ഷപ്പെടുത്തുകയായിരുന്നു. ഡോക്ടറിൽ നിന്ന് കൈക്കലാക്കിയ 5 ലക്ഷം രൂപയുടെ ഇടപാട് മരവിപ്പിക്കാനുള്ള നടപടി പോലീസ് തുടങ്ങിയിട്ടുണ്ട്.
Discussion about this post