നാം ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് ഭക്ഷണം കഴിക്കുക എന്നത്. ചില തിരക്ക് പിടിച്ച സമയങ്ങളിലും മനസ് ശരിയല്ലാത്ത സമയങ്ങളിലും എന്തെങ്കിലും ഒന്ന് കഴിച്ചു എന്ന് വരുത്താറുണ്ട് എങ്കിലും. മറ്റ് സമയങ്ങളില്‍ നല്ല രുചിയുള്ള ഭക്ഷണം കിട്ടിയാല്‍ എല്ലാവര്‍ക്കും വലിയ സന്തോഷം തന്നെയാണ്. എന്നാല്‍, ചില സമയങ്ങളില്‍ ചില ഭക്ഷണങ്ങള്‍ കഴിക്കണം എന്ന കൊതി നമുക്കെല്ലാം തോന്നാറുണ്ട്.
സാധാരണ സ്ത്രീകളുടെ ഗർഭ കാലത്തും ആര്‍ത്തവ സമയങ്ങളിലും എല്ലാം ഇത്തരത്തിൽ ഭക്ഷണത്തോടു ആസക്തി തോന്നാറുണ്ട്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ മാത്രമല്ല, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ തോന്നുന്ന ഒന്നാണ് ഇത്.
എന്നാൽ ഇത്തരത്തിൽ ഭക്ഷണ ആസക്തി യഥാർത്ഥത്തിൽ നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കുമോ?.. പഠനങ്ങൾ പറയുന്നത് ഇങ്ങനെയാണ്..
യഥാർത്ഥത്തിൽ ഭക്ഷണ ആസക്തികൾ തലച്ചോറിൻ്റെ റിവാർഡ് സിസ്റ്റവുമായി വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് നമ്മുടെ മാനസിക സന്തോഷവുമായി ബന്ധപ്പെട്ട ന്യൂറോ ട്രാൻസ്മിറ്ററായ ഡോപാമൈൻ ഇതില്‍ ഉൾപ്പെടുന്നു.
പഞ്ചസാര, ഉപ്പ് അല്ലെങ്കിൽ കൊഴുപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അവ ഡോപാമൈൻ റിലീസിനെ ഉത്തേജിപ്പിക്കുകയും ആഹ്ലാദകരമായ ഒരു സംവേദനം സൃഷ്ടിക്കുകയും ആ ഭക്ഷണത്തോടുള്ള ആഗ്രഹം ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാലക്രമേണ, ഇത് ആസക്തിയെ ശക്തമാക്കും, കാരണം അവ നൽകുന്ന പ്രതിഫലത്തിനായി ചില ഭക്ഷണങ്ങൾ കഴിക്കാന്‍ നമ്മെ തോന്നിപ്പിക്കും. സമ്മർദ്ദം, വൈകാരികാവസ്ഥകൾ, ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ, പോഷകാഹാരക്കുറവ് എന്നിവയെല്ലാം ഈ ആസക്തികളെ കൂടുതൽ ഉണർത്തും..
ആകർഷകമായ ഭക്ഷണ അവതരണങ്ങൾ, പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ എല്ലാം കാണുന്നത് ഇത്തരത്തിൽ നമ്മുടെ ആസക്തിയെ ഉയർത്തുന്നു.
90 ശതമാനത്തിലധികം ആളുകളും ഭക്ഷണത്തോടുള്ള ആസക്തി വളരെ സാധാരണമാണ്. ഓരോ വ്യക്തിക്കും വ്യത്യസ്‌തമായ ഭക്ഷണങ്ങളോട് ആണ് ആസക്തികൾ അനുഭവപ്പെടുന്നത്. അവ സാധാരണയായി വളരെ കുറച്ച് നേരത്തേക്ക് മാത്രം ഉണ്ടാകുന്ന തോന്നലാണ്. പലപ്പോഴും പഞ്ചസാര , ഉപ്പ്, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങൾക്കായി ആണ് ഇത്തരത്തിൽ ഉള്ള തോന്നല്‍ വരുക പതിവ്.
ചിലപ്പോൾ, ഭക്ഷണത്തോടുള്ള ആസക്തി മാനസികമായി വളരെ നല്ല രീതിയില്‍ ബാധിക്കുന്നു. വിഷാദം അല്ലെങ്കിൽ ഉത്കണ്ഠ പോലുള്ള മാനസികാവസ്ഥകളിൽ, ഡോപാമിൻ അളവ് കുറയുന്നതിനാൽ ഭക്ഷണ ആസക്തികൾ കുറയുന്നു. ആസ്വാദ്യകരമായ ഭക്ഷണം കഴിക്കുമ്പോഴും ഡോപാമൈൻ ഇല്ലായിരിക്കാം. അതിനാൽ, ഭക്ഷണ ആസക്തി ഡോപാമിൻ അളവ് വർദ്ധിപ്പിക്കുകയും മെച്ചപ്പെട്ട മാനസിക ക്ഷേമം നല്‍കുകയും ചെയ്യും.
എന്നിരുന്നാലും, ഭക്ഷണത്തോടുള്ള ആസക്തി ചിലപ്പോൾ ഭക്ഷണ ക്രമക്കേടുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. അമിതമായി ഇത്തരത്തിലുള്ള തോന്നല്‍, വലിയ അളവിൽ ഭക്ഷണം കഴിക്കാനുള്ള കാരണമായേക്കാം. ഇത് പെട്ടെന്നുള്ള പ്രേരണയാണ്. ഇത് അമിതഭക്ഷണത്തിൻ്റെ മോശമായ ശീലം സൃഷ്ടിക്കുന്നു.
കൂടാതെ, മാനസികമായി സമാധാനം തോന്നാന്‍ ചിലര്‍ ഇത്തരത്തില്‍ ഭക്ഷണത്തിനെ ആശ്രയിക്കുന്നു.
ഈ സന്ദർഭങ്ങളിൽ, ഭക്ഷണം കഴിക്കുന്നത് താൽക്കാലികമായി ഡോപാമൈൻ വർദ്ധിപ്പിക്കും. എന്നാൽ അതിന്റെ പ്രഭാവം ഇല്ലാതായാൽ, വീണ്ടും പഴയ അവസ്ഥയിലേക്ക് മാറുന്നു. ഇത് സുഖം തോന്നാനുള്ള ഒരേയൊരു മാർഗ്ഗമാണിതെന്ന് ഒരു വ്യക്തിക്ക് തോന്നുന്ന അവസ്ഥയിലേക്ക് എത്തിച്ചേരാം..
Discussion about this post