കൊച്ചി: മോളിവുഡിന്റെ രണ്ട് തൂണുകളാണ് മോഹൻലാലും മമ്മൂട്ടിയും. ജനപ്രീതിയിൽ ഏറെ മുന്നിലാണ് ഇരുവരും. ഏത് ജനറേഷനിലുള്ള പ്രേക്ഷകനെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ ഇരുവരുടെയും പല സിനിമകൾക്കും സാധിക്കാറുണ്ട്. ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിക്കുകയാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ. രണ്ടുപേരും ചെയ്തിട്ടുള്ള കഥാപാത്രങ്ങളാകാം ആളുകളിൽ നിന്ന് ഈ സ്നേഹം ലഭിക്കാൻ കാരണമെന്ന് പറയുകയാണ് മോഹൻലാൽ. നടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ പ്രമോഷൻ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
താരത്തിന്റെ വാക്കുകളിലേക്ക്…. ഞങ്ങൾ രണ്ടുപേരും ചെയ്തിട്ടുള്ള കഥാപാത്രങ്ങളാകാം ആളുകളിൽ നിന്ന് ഈ സ്നേഹം ലഭിക്കാൻ കാരണമാകുന്നത്. പഴയ സിനിമകൾ വീണ്ടും കാണാനായി ഇന്ന് ഒരുപാട് മാർഗങ്ങളുണ്ട്. ഫോണിലൂടെയും റീലിലൂടെയും ടെലിവിഷനിലൂടെയുമൊക്കെ കാണാനാകും. അതുപോലെ പഴയ സിനിമകൾ ഇപ്പോൾ വീണ്ടും തിയേറ്ററിൽ വരുന്നുണ്ട്. ന്യൂജനറേഷനിലെ ആളുകളാണെങ്കിൽ ഈ സിനിമകൾ ഇഷ്ടപ്പെട്ടു തുടങ്ങി. അവർ ഇപ്പോഴുള്ള സിനിമകളുമായി അതിനെ താരതമ്യം ചെയ്യുമ്പോൾ അതിൽ കൂടുതൽ കോമഡിയും സെന്റിമെന്റ്സും പാഷനും കാണുന്നു. അത് ഈ സ്നേഹത്തിനുള്ള ഒരു കാരണമാണെന്ന് താരം പറയുന്നു.
ഞങ്ങൾക്ക് മികച്ച കുറേ സംവിധായകപുടെ കൂടെ വർക്ക് ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. വളരെ മികച്ച സിനിമകളും കഥകളുമായിരുന്നു അതൊക്കെ,വളരെ മികച്ച സിനിമകളും കഥകളുമായിരുന്നു അതൊക്കെ, എന്റെ സിനിമകൾ നോക്കുകയാണെങ്കിൽ ഭരതൻ,മണിരത്‌നം,പത്മരാജൻ,അരവിന്ദൻ ഉൾപ്പെടെയുള്ള ആളുകളുടെ കൂടെ വർക്ക് ചെയ്യാനായി. പുതിയ ജനറേഷന് ഒരുപാട് നല്ല സംവിധായകരുണ്ട്. എന്നാൽ നല്ല കഥകൾ ലഭിക്കുന്നില്ല. ഞാൻ കൊമേഴ്ഷ്യൽ ചിത്രങ്ങളും ആക്ഷനും കോമഡിയുമൊക്കെ ചെയ്തിരുന്നു. നിരവധി സംവിധായകരുടെ കഥകളിൽ പെർഫോം ചെയ്യാനുള്ള അവസരങ്ങൾ എനിക്ക് ലഭിച്ചിരുന്നു,’ മോഹൻലാൽ പറഞ്ഞു.
Discussion about this post