ആരാധകരുടെ ഒരു കാലത്തെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളായിരുന്നു സമാന്തയും നാഗചൈതന്യയും. ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത സിനിമാ ലോകത്ത് വളരെ ഞെട്ടലുണ്ടാക്കിയതായിരുന്നു. അതുപോലെ തന്നെ ആളുകൾക്ക് ഉൾക്കൊള്ളാൻ കഴിയാത്തതായിരുന്നു നാഗചൈതന്യ വീണ്ടും വിവാഹിതനാവുന്നു എന്നത്. അതുകൊണ്ട് തന്നെ നാഗചൈതന്യയുടെയും ശോഭിതയുടെയും വിവാഹവാർത്ത പുറത്തുവന്നതോടെ, താരങ്ങൾക്ക് വലിയ സൈബർ ആക്രമണങ്ങളാണ് നേരിടേണ്ടി വന്നത്.
നാഗചൈതന്യ- ശോഭിതാ ദമ്പതികളെ കുറിച്ചും സാമന്തയെ കുറിച്ചുമുള്ള ചർച്ചകൾ ഇപ്പോഴും നടക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൊഴുക്കുന്നത്. നാഗചൈതന്യയുടെ വലത് കയ്യിലുള്ള മോഴ്‌സ് കോഡ് ടാറ്റു ആണ് ചർച്ചാ വിഷയമായിരിക്കുന്നത്. സമാന്തയുമായുള്ള വിവാഹതീയതിയാണ് നാഗചൈതന്യ മോഴ്‌സ് കോഡ് ആയി ടാറ്റൂ ചെയ്തിരിക്കുന്നത്. ഒരിക്കൽ, ‘ലാൽ സിംഗ് ഛദ്ദ’ എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ നാഗചൈതന്യ തന്റെ ടാറ്റൂവിന്റെ അർത്ഥം വെളിപ്പെടുത്തിയിരുന്നു. വ്യക്തിപരമായി ഏറെ പ്രാധാന്യമുള്ളതാണ് തന്റെ ടാറ്റൂ എന്നാണ് അന്ന് താരം പറഞ്ഞത്. ഇതിന്റെ അർത്ഥം അറിയാതെ നിരവധി പേർ ഇൗ ടാറ്റൂ ചെയ്യാറുണ്ട്. അത് തനിക്ക് ഇഷ്ടമല്ല. വ്യക്തിപരമായി ഇതെനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇതെന്നും തന്റെ ഒപ്പം വേണമെന്നാണ് ആഗ്രഹിക്കുന്നതെന്നും നാഗചൈതന്യ പറഞ്ഞിരുന്നു.
എന്നാൽ, ഇപ്പോൾ ശോഭിതയുമായുള്ള വിവാഹശേഷം, ഈ ടാറ്റൂവിനെ കുറിച്ചുള്ള ചോദ്യങ്ങൾ വീണ്ടും ഉയർന്നിരിക്കുകയാണ്. സമാന്തയ്ക്ക് വേണ്ടിയാണോ ഈ ടാറ്റൂ ഇപ്പോഴും സൂക്ഷിക്കുന്നത് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. എന്നാൽ, ടാറ്റൂ മാറ്റുന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും അത് നല്ലതല്ലേ എന്നുമാണ് താരം ഈ ചോദ്യങ്ങൾക്ക് നൽകിയ മറുപടി.
Discussion about this post