കണ്ണൂർ: ഉളിക്കലിൽ വീടിനുള്ളിൽ സ്‌ഫോടനം. പരിക്കളം കക്കുവ പറമ്പിൽ ഗിരീഷിന്റെ വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്. സിപിഎം അനുഭാവിയാണ് ഗിരീഷ്.
ഉച്ചയോടെയായിരുന്നു സംഭവം. ടെറസിൽ ആയിരുന്നു സ്‌ഫോടനം ഉണ്ടായത്. ടെറസിന് മുകളിൽ നിന്നും ഉഗ്ര സ്‌ഫോടനം കേൾക്കുകയായിരുന്നു. ഉടനെ പ്രദേശവാസികൾ വിവരം പോലീസിനെ അറിയിച്ചു. പോലീസ് എത്തി നടത്തിയ പരിശോധനയിൽ നടന്നത് ബോംബ് സ്‌ഫോടനം ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
വീട്ടിൽ നടത്തിയ പരിശോധനയിൽ മൂന്ന് ബോംബുകൾ കൂടി കണ്ടെത്തി. ഐസ്‌ക്രീം ബോംബുകളാണ് ഇത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് ഫോറൻസിക് സംഘം എത്തി പരിശോധന നടത്തുകയാണ്.
Discussion about this post