എറണാകുളം: മലയാള സിനിമാ പ്രേക്ഷകർ ഏറെ നാളുകളായി കാത്തിരുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ തീയറ്ററുകളിലെയത്തി. ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് സിനിമയാണ് മാർക്കോയെന്നാണ് പ്രേക്ഷക പ്രതികരണം. ഇപ്പോഴിതാ സിനിമാ റിലീസ് ആയതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.
ഓഡിയൻസിന് എന്താണോ ഇഷ്ടം അത് തന്നെ ചെയ്യാനാണ് ആഗ്രഹമെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. ഫീൽ ഗുഡ് സിനിമകൾ ഇഷ്ടമാണ്. അതിനൊപ്പം തന്നെ മാസ് ആക്ഷൻ സിനമകളും തനിക്ക് ഇഷ്ടമാണ്. വിചാരിച്ചത് പോലെ സിനിമ നന്നായി വന്നതിൽ വളരെ സന്തോഷമുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
30 കോടിയോളം രൂപയാണ് സിനിമയ്ക്കയി തങ്ങൾ മുടക്കിയതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. മാർക്കോ ഒരു ബെഞ്ച് മാർക്കാണ്. കൂടെ നിന്ന പ്രേക്ഷകർക്ക് നന്ദിയുണ്ട്. ജഗദീഷ് ചേട്ടൻ സിനിമയെ പറ്റി നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്റെ പ്രേക്ഷകർ അമ്മമാരും അച്ഛന്മാരുമാണ്. അതുപോലെ യൂത്തും സിനിമ എന്‌ജോയ് ചെയ്യുന്നു. ഇത് തന്റെ മാത്രം സിനിമയല്ല. എല്ലാവരുടെയും സിനിമയാണെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.
5 വർഷങ്ങൾക്ക് ശേഷമാണ് ഒരു മുഴുനീളെ ആക്ഷൻ ചിത്രം ചെയുന്നത്. സിനിമയുടെ രാജാവ് പ്രേക്ഷകനാണ്. അന്യഭാഷാ സിനിമകൾക്ക് യൂത്ത് പോയി കാണുന്നു ആ കോൺഫിഡൻസ് തന്നെയാണ് മാർക്കോയിലേക്ക് എത്തിയത്. ക്രിസ്മസ് സമയത്ത് ഇടിപ്പടം വരുന്നത് വളരെ നല്ല കാര്യമാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആക്ഷൻ ചെയുന്ന നടനാണ് പൃഥ്വിരാജ്. അദ്ദേഹം കൂടുതൽ ആക്ഷൻ സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
മാർക്കോ ഒരു വയലൻസ് ചിത്രമാണെന്ന് നേരത്തെ അണിയറക്കാർ അറിയിച്ചിരുന്നു. കുട്ടികൾക്കുള്ള ചിത്രമല്ല, ഇതെന്നും തീയറ്ററുകളിൽ കുട്ടികളെ കൊണ്ടു വരരുതെന്നും ഉൾപ്പെടെയുള്ള സൂചനകൾ സിനിമയുടെ ടീസർ ഇറങ്ങിയപ്പോൾ തന്നെ വന്നിരുന്നു.
Discussion about this post