മലയാള സിനിമാ പ്രേക്ഷകർ ഏറെ കാത്തിരുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ തീയറ്ററുകളിലെത്തിയിരിക്കുകയാണ്. ബോക്‌സ് ഓഫീസിൽ ഗംഭീര കളക്ഷൻ നേടിക്കൊണ്ട് ചിത്രം തീയറ്ററുകളെ ഇളക്കി മറിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സിനിമയിൽ ഇത്രെേയറെ വയലൻസ് ഉള്ള ചിത്രം ഉണ്ടായിട്ടില്ലെന്ന് തന്നെയാണ് പ്രേഷക അഭിപ്രായം.
കരിയറിൽ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്ന് വന്ന് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. സ്വന്തം പ്രയത്‌നങ്ങളിലൂടെയാണ് സിനിമാ രംഗത്ത് ഇപ്പോഴുള്ള താരപദവി ഉണ്ണി മുകുന്ദൻ നേടിയെടുത്തത്. താൻ നേരിട്ടിട്ടുള്ള അവഗണനകളെ കുറിച്ച് താരം പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.
ഇേപ്പാഴിതാ ഒരു നടിയിൽ നിന്നും ഉണ്ണി മുകുന്ദന് നേരിടേണ്ടി വന്ന അവഗണനയെ കുറിച്ച് തുറന്ന് പറയുകയാണ് നടൻ ടിനി ടോം. തത്സമയം ഒരു പെൺകുട്ടി എന്ന സിനിമയ്ക്കിടെ ഉണ്ടായ അനുഭവമാണ് ടിനി പങ്കുവച്ചത്. ‘തത്സമയം ഒരു പെൺകുട്ടി എന്ന സിനിമയിൽ അഭിനയിക്കാൻ ഒരു പയ്യൻ വന്നിരുന്നു. എങ്ങനെയാണ് വിക്കി അഭിനയിക്കുക എന്ന് അവൻ എന്നോട് ചോദിച്ചു. ഞാൻ അന്ന് അവന് പഠിപ്പിച്ചു കൊടുത്തു. ആ പയ്യൻ ഇന്ന് ഒരു വലിയ സ്റ്റാർ ആണ്. ഉണ്ണി മുകുന്ദൻ എന്നാണ് പേര്’- ടിനി ടോം പറഞ്ഞു.
ഉണ്ണി പോലും ഇതുവരെ തുറന്ന് പറയാത്ത കാര്യമാണ്. അന്ന് ഒരു നടിക്ക് അവന്റെയൊപ്പം ഫോട്ടോ എടുക്കാൻ കുറച്ചിലായിരുന്നു. ഫോട്ടോഷൂട്ടിൽ അവന്റെയൊപ്പം ഫോട്ടോ എടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു. നടിയുടെ പേര് ഞാനിപ്പോൾ പറയുന്നില്ല. ഉണ്ണി അന്ന് പുതിയ പയ്യനാണ്. പക്ഷേ…, കാലം അവനെ നായകനാക്കി തിരിച്ചു കൊണ്ടുവന്നു. ഒരുപക്ഷേ. ഇന്ന് ആ നടി ഉണ്ണിക്കൊപ്പം ഫോട്ടോ എടുക്കാൻ ആഗ്രഹിക്കുന്നുണ്ടാകും. കർമ എന്നൊന്നുണ്ട്. ആരെയും ചെറുതായി കാണരുത്. മയിൽപീലി കുറ്റി ആണെങ്കിലും നാളെ എന്താകുമെന്ന് പറയാനാവില്ല’- ടിനി ടോം കൂട്ടിച്ചേർത്തു.
Discussion about this post