വർഷങ്ങൾക്ക് ശേഷം, വീണ്ടും ഒരു ശോഭന- മോഹൻലാൽ കോമ്പോയ്ക്കായി കാത്തിരിക്കുകയാണ് മലയാള സിനിമാ പ്രേക്ഷകർ. തുടരും എന്ന സിനിമയുടെ പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയത് ഇരുകയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിലാണ് സിനിമയെത്തുക.
എന്നാൽ, ഇതിന് മുമ്പ് ഒരു ഹിറ്റ് ചിത്രത്തിൽ താനും മോഹൻലാലും ഒന്നിച്ച് അഭിനയിക്കേണ്ടിയിരുന്നതാണെന്ന് പറയുകയാണ് ശോഭന. മോഹൽൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലായിരുന്നു ശോഭന അഭിനയിക്കേണ്ടിയിരുന്നത്. എന്നാൽ, താൻ ആ ചിത്രം വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്ന് ശോഭന പറയുന്നു. അതിനുള്ള കാരണവും നടി പറയുന്നുണ്ട്.
‘ദൃശ്യം എനിക്ക് വന്ന സിനിമയാണ്. സിനിമയുടെ സ്‌ക്രിപ്റ്റ് ഉൾപ്പെടെ അയച്ചുതന്നിരുന്നു. പക്ഷേ, ഞാനത് ചെയ്തില്ല. ആ സമയത്ത് എനിക്ക് വിനീതിന്റെ സിനിമ ചെയ്യാനുണ്ടായിരുന്നു’- ശോഭന പറഞ്ഞു.
2009ൽ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലാണ് മോഹൻലാലും ശോഭനയും ഒന്നിച്ച് അഭനയിച്ചത്. ഇപ്പോഴിതാ മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ജോഡികളെ വീണ്ടും വെള്ളിത്തിരയിൽ ഒന്നിച്ച് കാണാനുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് സിനിമ നിർമിക്കുന്നത്.
Discussion about this post