കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎൽഎ സ്‌റ്റേജിൽ നിന്ന് താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. വേദിയിൽ സ്ഥലമില്ലായിരുന്നു എന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. പിൻനിരയിൽനിന്ന് ഉമ മുൻനിരയിലേക്കു വരുന്നതു ദൃശ്യങ്ങളിൽ കാണാം. ആദ്യം ഒരു കസേരയിലിരുന്ന ശേഷം പിന്നീട് മാറിയിരുന്നു.
വേദിയിൽ നിന്നിരുന്ന സ്ത്രീയെ മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഉമയുടെ കാലിടറിയത്. റിബൺ കെട്ടിയ സ്റ്റാൻഡിനൊപ്പം എംഎൽഎയും താഴേക്കു വീഴുകയായിരുന്നു. തൊട്ടടുത്ത കസേരയിൽ സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയും മന്ത്രി സജി ചെറിയാനും ഉണ്ടായിരുന്നു.
അതേസമയം, മൃദംഗ വിഷന്റെ സാമ്പത്തിക സ്രോതസുകളിൽ അന്വേഷണം നടക്കുകയാണ്. ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചു. ആദായനികുതി വകുപ്പും പ്രാഥമിക അന്വേഷണം ആരംഭിച്ചു.കേസിലെ പ്രതികൾ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാവും. മൃദംഗ വിഷൻ വിഷൻ എംഡി നിഗോഷ്‌കുമാർ, സിഇഒ ഷെമീർ അബ്ദുൽ റഹിം,
എന്നിവരാണ് ഹാജരാവുക
Discussion about this post