ഹൈപ്പര്‍ടെന്‍ഷന്‍ അല്ലെങ്കില്‍ രക്തസമ്മർദ്ദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും പലപ്പോഴും അപകടകരമായ അവസ്ഥയില്‍ എത്താറുണ്ട്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങൾ നമ്മെ തേടി എത്താറുണ്ട്. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിത വണ്ണം, പുകവലി, മദ്യപാനം, എന്നിങ്ങനെ നിരവധി കാരണങ്ങളാണ് രക്തസമ്മർദ്ദം വർദ്ധിപ്പിക്കാന്‍ ഇടയാക്കുന്നത്.
ശരിയായ രീതിയില്‍ ഭക്ഷണശീലം ചിട്ടപ്പെടുത്തുന്നതിലൂടെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ കഴിയും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
1. നേന്ത്രപ്പഴം: പൊട്ടാസ്യത്തിന്‍റെ വലിയ കലവറയായ നേന്ത്രപ്പഴം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
2. ചീര: വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയതാണ് ചീര. ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കും.
3. വെളുത്തുള്ളി: രക്തക്കുഴലുകളെ വിപുലീകരിക്കുന്ന നൈട്രിക് ഓക്സൈഡിന്റെ അളവ് വർദ്ധിപ്പിക്കാൻ വെളുത്തുള്ളിക്ക് കഴിയും. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ വെളുത്തുള്ളി സഹായിക്കുന്നു.
Discussion about this post